അഴിച്ചുപണിക്കൊരുങ്ങി പാലക്കാട് ഡിസിസി; പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് കോ​ണ്‍​ഗ്ര​സ് പു​നഃസം​ഘ​ട​നയിൽ മുൻഗണന

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ൽ താ​ഴെ ത​ലം വ​രെ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന് ഡി.​സി.​സി. പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി. ലോ​ക​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക്കും.

പാ​ർ​ട്ടി പ​ദ​വി​ക​ളി​ലു​ള​ള​വ​ർ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ങ്കി​ൽ ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന പു​ന.​സം​ഘ​ട​ന​യി​ൽ അ​വ​രെ തു​ട​ർ​ന്ന് പ​രി​ഗ​ണി​ക്കു​ക​യി​ല്ല. കെ.​പി.​സി.​സി.​പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ജ​ന​മോ​ച​ന​യാ​ത്ര​യും ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യും ജി​ല്ല​യി​ൽ വ​ൻ വി​ജ​യ​മാ​ക്കു​മെ​ന്ന് ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

മ​ല​പ്പു​റം ഡി.​സി.​സി. മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ബു ഉ​ത്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ വി.​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി.​ച​ന്ദ്ര​ൻ, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, കെ.​എ.​ച​ന്ദ്ര​ൻ, വി.​സി.​ക​ബീ​ർ, എ.​രാ​മ​സ്വാ​മി, ഡോ.​അ​ർ​സ​ല​ൻ നി​സാം, എം ​പ​ത്മ​ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts