യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​നി തൂ​ക്കി​നോ​ക്കി​ല്ല

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇ​നി തൂ​ക്കി​നോ​ക്കാ​തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.

അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​വും. എ​യ​ർ ഇ​ന്ത്യ​യി​ലും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തോ​ടെ ദു​ബാ​യി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​ൻ 2000 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ചെ​ല​വാ​കൂ.

Related posts