കേ​​​ര​​​ള​​​ത്തി​​​ന് പ​​​ക​​​രു​​​ന്ന ആ​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല! ത​ക​ർ​ത്തു പെ​യ്ത് വേ​ന​ൽമ​ഴ; മ​ഴ​ക്കു​റ​വ് മൂന്നു ജി​ല്ല​ക​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ച്ച വേ​​​ന​​​ൽ​​​മ​​​ഴ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മ​​​ഴ​​​ക്കൊ​​​യ്ത്ത്. കാ​​​ല​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ വ​​​രെ കി​​​ട്ടേ​​​ണ്ട മ​​​ഴ​​​യു​​​ടെ ഇ​​​ര​​​ട്ടി​​​യോ​​​ളം ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു.

ശൈ​​​ത്യ​​​കാ​​​ല മ​​​ഴ​​​യി​​​ൽ (ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ) 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വു​​​മാ​​​യി വ​​​ല​​​യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന് വേ​​​ന​​​ൽ മ​​​ഴ പ​​​ക​​​രു​​​ന്ന ആ​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല.

മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മെ​​​യ് 31 വ​​​രെ നീ​​​ളു​​​ന്ന വേ​​​ന​​​ൽ കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ കി​​​ട്ടി​​​യ​​​ത് 88.9 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. കി​​​ട്ടേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 115.9 മി​​​ല്ലി​​മീ​​​റ്റ​​​റും. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വ​​​രെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത്, 92.8 മി​​​ല്ലി​​മീ​​​റ്റ​​​ർ. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് മ​​​ഴ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Related posts