സീയൂൾ: ദക്ഷിണകൊറിയൻ കമ്പനിയായ ഡോട്ട് അന്ധർക്കുള്ള വാച്ച് ഉടൻ വിപണിയിൽ അവതരിപ്പിക്കും. ലോകത്തിലെ ആദ്യ ബ്രെയ്ൽ വാച്ച് എന്ന് കമ്പനി അവകാശപ്പെടുന്ന വാച്ച് വഴി അന്ധർക്ക് സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാനും കഴിയും. ചലിക്കുന്ന ആറ് ചെറിയ ഭാഗങ്ങളുള്ള നാല് സെല്ലുകൾ വഴിയാണ് വാച്ച് പ്രവർത്തിക്കുക. ആപ്പിളിന്റെ മിനിമലിസ്റ്റ് ഫീച്ചർ ഉൾക്കൊണ്ടുകൊണ്ടാണ് വാച്ചിന്റെ നിർമാണം. ബ്ലൂടൂത്ത് വഴി വാച്ചിനെ സ്മാർട്ട്ഫോണുകളുമായി ബന്ധിപ്പിക്കാം. ഇതുവഴി മെസേജിംഗ് ആപ്പുകളുൾപ്പെടെയുള്ള ഏതു സേവനവും ബ്രെയ്ലി വാച്ചിൽ ലഭിക്കും. ഈ വർഷംതന്നെ ഒരു ലക്ഷം ബ്രെയ്ൽ വാച്ചുകൾ വിപണിയിലെത്തുമെന്ന് ഡോട്ടിന്റെ സ്ഥാപകനും സിഇഒയുമായ എറിക് ജു യൂൻ കിം അറിയിച്ചു. വില 320 ഡോളർ (ഏകദേശം 22,000 രൂപ).
Related posts
കുഞ്ഞേ നിനക്ക് വേണ്ടി… ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം...വേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ...പ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്കായി ഒരുമിക്കാം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ ഭൗമദിന വിചാരം. പരിസ്ഥിതിക്കും മാനവരാശിയ്ക്കും തീരാശാപമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരം...