ദുരിതാശ്വാസ ക്യാമ്പില്‍ വിവാഹത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി! വരനെത്താന്‍ കഴിഞ്ഞില്ല:യുവതിയുടെ വിവാഹം നീട്ടി

നി​ല​ന്പൂ​ർ: മ​ഴ​ക്കെ​ടു​തി മൂ​ലം റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യ​തി​നെ തു​ട​ർ​ന്ന് വ​ര​നെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ര​ഞ്ഞി​മ​ങ്ങാ​ട് യ​തീം​ഖാ​ന​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ യു​വ​തി​യു​ടെ വി​വാ​ഹം നീ​ട്ടി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ യു​വ​തി​യു​ടെ വി​വാ​ഹ​മാ​ണ് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് മ​തി​ൽ മൂ​ല​യി​ൽ വെ​ള്ളം ക​യ​റി വീ​ടു​ക​ൾ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി റു​ബീ​ന​യും കു​ടും​ബ​വും എ​ര​ഞ്ഞി​മ​ങ്ങാ​ട് യ​ത്തീം​ഖാ​ന​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ​ത്.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ വ​ര​നും കു​ടും​ബ​ത്തി​നും റോ​ഡ് മാ​ർ​ഗം വ​രാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ഹം നീ​ട്ടി​യ​ത്. ക്യാ​ന്പി​ൽ വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ടി​വ​ണ്ണ മൂ​ലേ​പ്പാ​ടം മേ​ഖ​ല​ക​ളി​ലെ ര​ണ്ട് വി​വാ​ഹ​ങ്ങ​ൾ നീ​ട്ടി​വെ​ച്ചു.

ഇ​ടു​ക്കി​യി​ൽ നി​ന്ന് വ​ധു​വി​ന്‍റെ​യും ക​ണ്ണൂ​രി​ൽ നി​ന്നും വ​ര​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​വാ​ഹ​ങ്ങ​ൾ മാ​റ്റി​യ​ത്. വെ​റ്റി​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഹാ​ളി​ൽ വെ​ച്ചാ​യി​രു​ന്നു ഒ​രു വി​വാ​ഹ​ത്തി​ന്‍റെ സ​ൽ​ക്കാ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

Related posts