ജില്ലയിലെ 70 ശതമാനം പന്പുകളിലും ഇന്ധനം തീര്‍ന്നു; പെട്രോള്‍, ഡീസല്‍ ക്ഷാമത്തിനു പിന്നില്‍

കോ​​ട്ട​​യം: ഡീ​​സ​​ലി​​നും പെ​​ട്രോ​​ളി​​നും റി​​ഫൈ​​ന​​റി​​യി​​ലും സം​​ഭ​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ക്ഷാ​​മ​​മി​​ല്ല; വി​​ത​​ര​​ണ​​ത്തി​​നു​​ണ്ടാ​​യി​​രി​​ക്കു​​ന്ന പ​​രി​​മി​​തി​​യാ​​ണ് ക്ഷാ​​മ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പെ​​ട്രോ​​ളി​​യം ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ജേ​​ക്ക​​ബ് ചാ​​ക്കോ. ജി​​ല്ല​​യി​​ലെ 70 ശ​​ത​​മാ​​നം പ​​ന്പു​​ക​​ളി​​ലും ഇ​​ന്ധ​​നം തീ​​ർ​​ന്നി​​രി​​ക്കു​​ന്നു. ഇ​​ന്നു മു​​ത​​ൽ ഇ​​ന്ധ​​ന​​വി​​ത​​ര​​ണം സു​​താ​​ര്യ​​മാ​​ക്കാ​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

ഇ​​ത്ത​​രം ലോ​​റി​​ക​​ൾ ഏ​​റെ​​യും തൃ​​ശൂ​​ർ, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​ള്ള​​തും ഡ്രൈ​​വ​​ർ​​മാ​​രും ക്ലീ​​ന​​ർ​​മാ​​രും തൃ​​ശൂ​​ർ ജി​​ല്ല​​ക്കാ​​രു​​മാ​​ണ്. ഇ​​വ​​ർ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ നാ​​ട്ടി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​യി. ലോ​​റി​​ക​​ളേ​​റെ​​യും ഇ​​രു​​ന്പ​​നം, തൃ​​പ്പൂ​​ണി​​ത്തു​​റ, അ​​ന്പ​​ല​​മു​​ക​​ൾ എ​​ണ്ണ​​വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും കി​​ട​​ക്കു​​ന്നു.

ചാ​​ല​​ക്കു​​ടി, ആ​​ലു​​വ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് ഡ്രൈ​​വ​​ർ​​മാ​​ർ ഇ​​ന്നെ​​ത്തി ലോ​​റി​​ക​​ൾ ഓ​​ടി​​ച്ചു​​തു​​ട​​ങ്ങു​​ന്ന​​തോ​​ടെ വി​​ത​​ര​​ണം സു​​താ​​ര്യ​​മാ​​യി​​ത്തു​​ട​​ങ്ങും. ആ​​ശ​​ങ്ക​​യി​​ൽ ഏ​​റെ​​പ്പേ​​രും അ​​ധി​​കം ഇ​​ന്ധ​​നം സം​​ഭ​​രി​​ച്ച​​തും ക്ഷാ​​മ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​താ​​യി ജേ​​ക്ക​​ബ് ചാ​​ക്കോ വ്യ​​ക്ത​​മാ​​ക്കി.

Related posts