എക്‌സൈസ് ഡ്യൂട്ടി: സ്വര്‍ണക്കടകള്‍ തിങ്കളാഴ്ച്ച തുറക്കില്ല

EKM-GOLDകൊച്ചി: എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനെതിരെ കേരളത്തിലെ സ്വര്‍ണക്കടകള്‍ തിങ്കളഴ്ച അടച്ചിടും. കേരളത്തിലെ സ്വര്‍ണവ്യാപാരികളുടെ സംഘടനകള്‍ സംയുക്തമായാണ് കടകളടച്ചിടുവാന്‍ തീരുമാനിച്ചതെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു. എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനെതിരെ കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണക്കടകള്‍ ഏതാനം ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഈ കടയടപ്പ് സമരത്തില്‍ നേതൃത്വം വഹിക്കുന്ന സറാഫ് അസോസിയേഷനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് കടയടച്ചിടാന്‍ തീരുമാനിച്ചത്.

എക്‌സൈസ് ഡ്യൂട്ടി പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ എല്ലാ സ്വര്‍ണക്കടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അയ്യായിരത്തോളം ജ്വല്ലറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Related posts