രാമദുരൈ രാജിവച്ചതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍

bis-ramaduraiമുംബൈ: ദേശീയ നൈപുണ്യ വികസന ഏജന്‍സി (എന്‍എസ്ഡിഎ)യുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ്. രാമദുരൈ രാജിവച്ചതു പരക്കെ അഭ്യൂഹങ്ങള്‍ പടര്‍ത്തി. ടാറ്റാ ഗ്രൂപ്പിലെ ടിസിഎസിന്റെ മുന്‍ വൈസ് ചെയര്‍മാനാണു രാമദുരൈ. അതാണ് അഭ്യൂഹങ്ങള്‍ക്കു കാരണം. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്കു പോകാനാണു രാജി എന്നാണു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണു രാജിയെന്നും രാജിക്കത്ത് സെപ്റ്റംബറില്‍ത്തന്നെ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തതാണെന്നും പിന്നീട് അറിവായി. അതോടെ അഭ്യൂഹങ്ങള്‍ക്കു താത്കാലിക വിരാമമായി. എങ്കിലും 71 വയസുള്ള അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പ് പരിഗണിക്കുമെന്നു പ്രചരിപ്പിക്കുന്നവര്‍ ഉണ്ട്.

കാബിനറ്റ് റാങ്കുള്ളതായിരുന്നു രാമദുരൈയുടെ എന്‍എസ്ഡിഎ അധ്യക്ഷ സ്ഥാനം. ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. 1996 മുതല്‍ 2009 വരെ ടിസിഎസിന്റെ എംഡിയും സിഇഒയും ആയിരുന്നു രാമദുരൈ. പദ്മഭൂഷണ്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, എയര്‍ ഏഷ്യ (ഇന്ത്യ) എന്നിവയുടെ ചെയര്‍മാനും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, പിരമള്‍ എന്റര്‍െ്രെപസസ് എന്നിവയുടെ ഡയറക്ടറുമാണ് അദ്ദേഹം.

Related posts