സൗരോര്‍ജ ഉപകരണങ്ങളുമായി ലൈഫ് വേ

bis-sourojamകൊച്ചി: സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പോള്‍ട്രി ഇംകുബേറ്റര്‍, പശുകറവ യന്ത്രം, ബോട്ടുകള്‍ എന്നിവയുമായി ലൈഫ് വേ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. 2007ല്‍ വിപണിയില്‍ അവതരിപ്പിച്ച് ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടംനേടിയ ഉപകരണങ്ങള്‍ സാങ്കേതിക വിദ്യയില്‍ നവീകരണം നടത്തി കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയാണു വീണ്ടും വിപണിയിലേക്ക് എത്തിക്കുന്നതെന്നു കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോര്‍ജ്കുട്ടി കരിയാനപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വീടുകള്‍ക്കും വിവിധ വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങള്‍ക്കും സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം വിവിധ തരത്തില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ കണെ്ടത്താന്‍ സാധിക്കുന്ന വിധം സോളാര്‍ യന്ത്രങ്ങള്‍ നിര്‍മിച്ച് ഇന്ത്യയിലെ ഏഴിലധികം സംസ്ഥാനങ്ങളില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ തങ്ങള്‍ വിതരണം നടത്തുന്നുണെ്ടന്നും അദ്ദേഹം പറഞ്ഞു.

ദിവസവും രാവിലെയും വൈകുന്നേരവും ആറു പശുക്കളെ കറക്കാന്‍ സഹായിക്കുന്ന ചെറു കറവയന്ത്രത്തിന് 25,000 രൂപയാണു വില. 1എച്ച്പി മോട്ടോര്‍ ഘടിപ്പിച്ച 10 മുതല്‍ 30 വരെ പശുക്കളെ രാവിലെയും വൈകുന്നേരവും കറക്കാനാവുന്ന മെഷീനു സോളാറോടുകൂടി 1.30 ലക്ഷം രൂപയും സോളാര്‍ പവര്‍ പ്ലാന്റില്ലാതെ 55,000 രൂപയുമാണു വില. പത്രസമ്മേളനത്തില്‍ പുതിയ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ സാങ്കേതിക വൈദഗ്ധ്യം പങ്കുവച്ച ഗൗരീശങ്കറും സംബന്ധിച്ചു.

Related posts