തിരുവനന്തപുരം: ഇ-കൊമേഴ്സ് സേവനം കാര്യക്ഷമമാക്കാന്‍ ആമസോണ്‍ ഇന്ത്യ ആറ് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കുന്നു. ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുന്നത്. ആമസോണിന്റെ 80 ശതമാനത്തിലധികം വില്‍പ്പനക്കാരും ഫുള്‍ഫില്‍മെന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വഴി കുറഞ്ഞ പ്രവര്‍ത്തന ചിലവില്‍ വേഗത്തില്‍ ഉപ യോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാനാണ് ആമസോണ്‍ ലക്ഷ്യം വ യ്ക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന ഇ-കൊമേഴ്സ് വ്യവസായം കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം.