കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച സ്വര്‍ണവാഗ്ദാന പദ്ധതിയുടെ ഭാഗമായ ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ (ഐജിസി) വിതരണം ചെയ്യുന്നതിന് എംഎംടിസിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു.
ഇടപാടുകാര്‍ക്ക് ഈ ഉത്പന്നം ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യമേഖലാ ബാങ്കാണു ഫെഡറല്‍ ബാങ്ക് എന്നു റീട്ടെയില്‍ ബിസിനസ് മേധാവി ജോസ് കെ. മാത്യു പറഞ്ഞു.രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍നിന്ന് അഞ്ച്, പത്ത്, ഇരുപത് ഗ്രാം വീതം തൂക്കങ്ങളില്‍ ഈ സ്വര്‍ണനാണയങ്ങള്‍ ലഭ്യമാണ്.
999 പരിശുദ്ധിയുള്ള 24 കാരറ്റ് ഇന്ത്യന്‍ സ്വര്‍ണനാണയങ്ങളില്‍ ഒരുവശത്ത് അശോകചക്രവും മറുവശത്തു മഹാത്മാഗാന്ധിയുടെ മുഖവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുറത്തിറക്കുന്നതും ബിസ് ഹാള്‍മാര്‍ക്കുമുള്ള ഇന്ത്യയിലെ ഏക സ്വര്‍ണനാണയവും ഇതാണ്. ഉയര്‍ന്ന സുരക്ഷാമേന്മകളും പൊട്ടാ ത്ത പാക്കിംഗുമാണ് ഇവയുടേത്.