എയര്‍ടെല്‍ 4ജി കേരളത്തിലെ 150 പട്ടണങ്ങളില്‍

bis-airtelകൊച്ചി: എയര്‍ടെലിന്റെ 4ജി സേ വനം ഇപ്പോള്‍ കേരളത്തിലെ 150 പട്ടണങ്ങളില്‍. കോട്ടയം, ഗുരുവായൂര്‍ തുടങ്ങിയ പട്ടണങ്ങളിലേക്കുകൂടി വാണിജ്യാടിസ്ഥാനത്തില്‍ സേവനമാരംഭിച്ചതോടെയാണ് 4ജി ലഭ്യമായ പട്ടണം 150ല്‍ എത്തിയത്. ഫോര്‍ട്ടുകൊച്ചി, കോഴിക്കോട് ബീച്ച്, കോവളം ബീച്ച്, ചെറായി ബീച്ച്, ശംഖുമുഖം ബീച്ച്, പൂവാര്‍ ദ്വീപ് എന്നിവിടങ്ങളിലും എയര്‍ടെല്‍ 4ജി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഐഐഎം കോഴിക്കോട്, എന്‍ഐടി കോഴിക്കോട് തുടങ്ങിയ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലും കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലും എയര്‍ടെല്‍ പ്രോജക്ട് ലീപിന്റെ ഭാഗമായി 4ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍കൂടാതെ ഡോങ്കിളുകള്‍, 4ജി ഹോട്ട്‌സ്‌പോട്ടുകള്‍, വൈഫൈ ഡോങ്കിളുകള്‍ എന്നിവ വഴിയും എയര്‍ടെല്‍ 4ജി സേവനം ലഭ്യമാകും. ഡേറ്റ ഉപഭോഗത്തോട് ആഭിമുഖ്യമുള്ള കേരളത്തില്‍ 4ജി സേവനം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണെ്ടന്നു ഭാരതി എയര്‍ടെല്‍ കേരള-തമിഴ്‌നാട് ഹബ് സിഇഒ ജോര്‍ജ് മാത്തന്‍ പറഞ്ഞു.

Related posts