കുറഞ്ഞ ട്രെയിന്‍, വിമാനയാത്രാ പാക്കേജുമായി ഐആര്‍സിടിസി

bis-irtcsകൊച്ചി: കുറഞ്ഞ ചെലവില്‍ ആഭ്യന്തര, വിദേശ ട്രെയിന്‍, വിമാനയാത്രാ ടൂര്‍ പാക്കേജുകള്‍ ഭാരത സര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) അവതരിപ്പിച്ചു. ഭാരത് ദര്‍ശന്‍ എന്നാണ് ഇന്ത്യയിലെ പ്രമുഖ തീര്‍ഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ട്രെയിന്‍യാത്രാ പാക്കേജിന് പേരിട്ടിരിക്കുന്നത്. ട്രെയിന്‍ കേരളത്തില്‍നിന്ന് വാരാണസി, അയോധ്യ, അലഹബാദ്, ഗയ, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

ജൂലൈ 16ന് ആരംഭിച്ച് 26ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രയിലും പുറത്തും ലഭിക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ച് ബജറ്റ്, കംഫര്‍ട്ട് എന്നീ രണ്ടു വിഭാഗങ്ങളിലായി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക്çചെയ്യാം. 9,200 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്. റംസാന്‍ ദിനങ്ങള്‍ ആഘോഷമാക്കാന്‍ പ്രത്യേക ആഭ്യന്തര വിമാനയാത്രാ പാക്കേജും ഐആര്‍സിടിസി ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ ട്രയാംഗിള്‍ ഓഫ് കര്‍ണാടക എന്നറിയപ്പെടുന്ന ബംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങളിലേക്ക് യാത്രാ പാക്കേജാണ് ഐആര്‍സിടിസി നല്‍കുന്നത്. റംസാന്‍ അവധിദിനങ്ങളിലാണ് യാത്ര. ജൂലൈ ആറിന് കൊച്ചിയില്‍നിന്ന് ആരംഭിച്ച് പത്തിന് മടങ്ങിയെത്തും.

17,057 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. കൊച്ചിയിലേക്ക് മടക്കയാത്ര ഉള്‍പ്പെടെ ഇക്കണോമി ക്ലാസ് വിമാനയാത്ര, ഭക്ഷണം, താമസസൗകര്യം, എസി വാഹനത്തില്‍ ഉല്ലാസയാത്ര, ടൂര്‍ എസ്‌കോര്‍ട്ടിന്റെ സേവനം ഉള്‍പ്പെടെയുള്ള പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിംഗിന് 9567863245/9567863243 (തിരുവനന്തപുരം), 9567863242/04842382991 (എറണാകുളം), 9746743047 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഓണ്‍ലൈന്‍ ബുക്കിംഗിന് www.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related posts