ചില്ലറ വില കുതിച്ചു

BIS-CHILLARAന്യൂഡല്‍ഹി: ചില്ലറ വിലക്കയറ്റം തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധിച്ചു. മേയ് മാസത്തില്‍ 5.76 ശതമാനമാണ് ഉപഭോക്തൃ വിലസൂചിക (സിപിഐ) കയറിയത്. ഏപ്രിലിലെ വര്‍ധന 5.39 എന്നു കണക്കാക്കിയത് 5.47 ശതമാനം എന്നു പുതുക്കുകയും ചെയ്തു.

പച്ചക്കറി വിലക്കയറ്റം 10.77 ശതമാനമായി, മുട്ടയ്ക്ക്9.13 ശതമാനവും. ഭക്ഷ്യവിലക്കയറ്റം തലേ മാസത്തെ 6.32 ശതമാനത്തില്‍നിന്ന് 7.55 ശതമാനമായി. ചില്ലറ വിലക്കയറ്റം പലിശനിരക്ക് കുറയ്ക്കണമെന്ന വാദത്തിനു തിരിച്ചടിയാണ്. ചില്ലറ വിലക്കയറ്റം വര്‍ധിക്കുകയാണെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ ഒരാഴ്ച മുമ്പു മുന്നറിയിപ്പ് നല്കിയിരുന്നു.

Related posts