ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന് പോകുന്നത് ഇന്ത്യയുടെ സമ്പദ്ഘടനയെ തകര്‍ക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഈ പ്രശ്നത്തെ മറികടക്കാനാവശ്യമായ സാമ്പത്തി ക അടിത്തറ രാജ്യത്തിനുണെ്ടന്നും ആര്‍ബിഐ അറിയിച്ചു.
ബ്രെക്സിറ്റ് സമ്പദ്ഘടനയില്‍ വരുത്തിയ ആഘാതം കൂടുതല്‍ ദിവസം നിലനില്‍ക്കില്ലെന്നും ജിഎസ്ടി ബില്‍ ഉള്‍പ്പെടെ രാജ്യത്തു നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ വഴി ഈ അവസ്ഥ യെ മറികടക്കാന്‍ സാധിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. സമ്പദ്ഘടനയിലെ ആഘാതത്തെ മറികടക്കാന്‍ രാജ്യത്തിനാകുമെന്നും, ഏതു പ്രതിസന്ധിയെ നേരിടാനും രാജ്യം ഒരുങ്ങിയിട്ടുണെ്ടന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്കിടയിലെ പ്രാഥമിക ആശങ്കകള്‍ ഉടന്‍തന്നെ പരിഹരിച്ച് അവരെ മടക്കിയെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.