നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യവുമായി ഐഡിയ 4ജി

bis-fourgകൊച്ചി: പ്രമുഖ ടെലികോം സേവനദാതാക്കളായ ഐഡിയ സെ ല്ലുലാര്‍ 4ജി സേവനം കേരളത്തില്‍ 90 നഗരങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ നൂറി ലധികം കേന്ദ്രങ്ങളില്‍ 4ജി സേ വനം ലഭ്യമാണെന്നു കമ്പനി അറിയിച്ചു. 14 ജില്ലകളിലായി 53 ശ തമാനം ജനങ്ങളിലേക്കാണ് ഐഡിയയുടെ സാന്നിധ്യം എത്തിച്ചിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 4ജി സേവനം ലഭ്യമാക്കിയിരുന്നു.

ഇതിനു പുറമെ കേരളത്തില്‍ 14 ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ഇപ്പോള്‍ ഐഡിയ 4ജി ലഭ്യമാണ്. കൂടുതല്‍ ഉപഭോക്താക്കള്‍ ഐഡിയ 4ജി എല്‍ടിഇ യില്‍ എത്തുന്നതനുസരിച്ചു നെറ്റ്‌വര്‍ക്ക് വിപുലമാക്കും. ഐഡിയയുടെ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണം അതിവേഗത്തില്‍ ആയിരുന്നുവെന്നും 100 പ്രധാന കേന്ദ്രങ്ങളിലേക്ക് 100 ദിവസത്തിനുള്ളില്‍ നെറ്റ്‌വര്‍ക്ക് എ ത്തിക്കാന്‍ സാധിച്ചെന്നും ഐ ഡിയ സെല്ലുലാറിന്റെ കേരള ഘ ടകം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.

ലോകനിലവാരത്തിലുള്ള മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യവും മികച്ച സേവനങ്ങളും പുതിയ ഓഫറുകളും താരിഫ് പ്ലാനുകളും ഒരുക്കി കേരളത്തില്‍ മികച്ച സേവനം ലഭ്യമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഐഡിയ ഉപഭോക്താക്കള്‍ക്കു സൗജന്യമായി 4ജി സിമ്മിലേക്കു മാറാന്‍ കേരളത്തില്‍ 700ലധികം ഷോറൂമുകളില്‍ സൗകര്യമുണ്ട്.

Related posts