പര്‍ച്ചേസ് നികുതി പിന്‍വലിക്കും: തോമസ് ഐസക്

bis-thomasതിരുവനന്തപുരം: സ്വര്‍ണവ്യാപാരികളുടെമേല്‍ ചുമത്തിയ പര്‍ച്ചേസ് നികുതി ടാക്‌സ് കമ്മീഷണറുമായി കൂടിയാലോചിച്ചതിനു ശേഷം പിന്‍വലിക്കാമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നികുതി കോമ്പൗണ്ട് ചെയ്യുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. ചെറുകിട വ്യാപാരികളെ ഉദ്യോഗസ്ഥപീഡനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കും.

ഉദ്യോഗസ്ഥരുടെ സ്വാര്‍ഥതാത്പര്യത്തോടെയുള്ള അനാവശ്യ ഇടപെടലുകള്‍ തെളിവു സഹിതം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ജോലിയില്‍നിന്നും പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി.സ്വര്‍ണവ്യാപാര മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പ്രായോഗികമായ സമീപനങ്ങളുണ്ടാകുമെന്നും ഉറപ്പു നല്‍കി.

സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍, സംസ്ഥാന സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, നവാസ് പുത്തന്‍വീട്, ബി.എം. നാഗരാജന്‍, സുഹാസ് റാവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അസോസിയേഷന്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.

Related posts