കു​ടും​ബ​വ​ഴ​ക്ക്! വീട്ടമ്മയെ ഭർ​ത്താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല…

പി​റ​വം: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. മു​ള​ക്കു​ളം നോ​ർ​ത്ത് കോ​ച്ചേ​രി​ത്താ​ഴം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ബാ​ബു(60)​വി​ന്‍റെ ഭാ​ര്യ ശാ​ന്ത (55) ആ​ണ് മ​രി​ച്ച​ത്. ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​ർ​ധ​രാ​ത്രി 12-ഓ​ടെ വീ​ടി​നു​ള്ളി​ൽ​വ​ച്ചാ​ണ് ക​ഴു​ത്തി​ൽ ശാ​ന്ത​യ്ക്ക് വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ത​വ​ണ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ബാ​ബു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ലെ ഫോ​ൺ ന​മ്പ​ർ അ​റി​യി​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​യെ വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച്, ന​മ്പ​ർ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വീ​ട്ടി​ൽ നി​ന്നും ഫോ​ൺ വി​ളി​ച്ച് പോ​ലീ​സി​നെ അ​റി​യി​ച്ച​പ്പോ​ഴാ​ണ്, അ​യ​ൽ​വാ​സി​ക​ൾ കൊ​ല​പാ​ത​ക വി​വ​ര​മ​റി​യു​ന്ന​ത്. ഉ​ട​നെ പോ​ലീ​സെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​യാ​ൾ നേ​ര​ത്തെ ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

മൂ​ന്ന് മ​ക്ക​ളാ​ണ് ദ​മ്പ​തി​ക​ൾ​ക്ക്. ര​ണ്ടു​പേ​ർ ദു​ബാ​യി​യി​ലാ​ണ്.

Related posts

Leave a Comment