ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ച തുകയില്‍ ചെറിയ കുറവ്. 2015ല്‍ ഇന്ത്യയിലേക്കു പ്രവാസികള്‍ അയച്ചത് 6,890 കോടി ഡോളര്‍ (4.58 ലക്ഷം കോടി രൂപ). തലേവര്‍ഷം 7,040 കോടി ഡോളര്‍ അയച്ച സ്ഥാനത്താണിത്. 2009നു ശേഷം ആദ്യമാണു പ്രവാസികളില്‍നിന്നുള്ള വരവില്‍ കുറവുണ്ടാകുന്നത്.
ഇങ്ങനെ കുറഞ്ഞെങ്കിലും പ്രവാസികള്‍ ഏറ്റവുമധികം തുക അയയ്ക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. ചൈന 6,400 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. ഫിലിപ്പീന്‍സ് (2,800 കോടി ഡോളര്‍), മെക്‌സിക്കോ (2,500 കോടി ഡോളര്‍), നൈജീരിയ (2,100 കോടി ഡോളര്‍) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.
ഇന്ത്യയിലേക്ക് ഏറ്റവുമധികം പണമയയ്ക്കുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. 2012-13ല്‍ ഇന്ത്യയിലേക്കു വന്ന പ്രവാസിപ്പണത്തില്‍ 37 ശതമാനവും ഗള്‍ഫില്‍നിന്നാണ്. അമേരിക്ക 34 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്.