മക്കളേ, ഓൾ സെറ്റ് റ്റു ഗോ… സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
തിരുവനന്തപുരം: ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്കൂൾതുറക്കലിനു മുന്നോടിയായി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചു. അധ്യയനവർഷം തുടങ്ങുന്നതിനു മുന്‍പ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ...