പൗണ്ടിന് ഇടിവ്

B-POUNDലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറുന്നതിനുള്ള (ബ്രെക്‌സിറ്റ്) ചര്‍ച്ച മാര്‍ച്ചില്‍ തുടങ്ങുമെന്ന പ്രധാനമന്ത്രി തെരേസ മെയുടെ പ്രസ്താവന ബ്രിട്ടീഷ് പൗണ്ടിനു തിരിച്ചടിയായി. 31 വര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലവാരത്തിലേക്കു പൗണ്ട് താണു. ഒരു പൗണ്ടിന് 1.2751 ഡോളറാണ് ഇന്നലത്തെ നിരക്ക്. യൂറോയുമായും പൗണ്ടിന് ഇടിവുണ്ടായി.

യൂറോപ്യന്‍ യൂണിയനില്‍നിന്നു മാറുമ്പോള്‍ യൂറോപ്യന്‍ പൊതുവിപണിയില്‍നിന്നുകൂടി മാറേണ്ടതു ണ്ട്. ഇതു ധനകാര്യസ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്കും കയറ്റുമതി സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാ കും. പൊതുവിപണിയിലെ അം ഗത്വം ഇല്ലാതായാല്‍ ഉയര്‍ന്ന ചുങ്കം നല്കി വേണ്ടിവരും ബ്രിട്ടീഷ് സാധനങ്ങള്‍ യൂറോപ്പിലേക്കു കയറ്റുമതി ചെയ്യാന്‍.

Related posts