ന്യൂഡല്‍ഹി: ഓണ്‍ലൈല്‍ ചില്ലറവ്യാപാരിയായ ഫ്‌ളിപ്കാര്‍ട്ട് പുതിയ നാഴികക്കല്ല് പിന്നിട്ടു. ഫ്‌ളിപ്കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകാരുടെ എണ്ണം 7.5 കോടി കവിഞ്ഞു. ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇത്രയുമധികം രജിസ്റ്റേര്‍ഡ് ഇടപാടുകാരുള്ള മൂന്നാമത് രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് മുന്നില്‍. 7.5 കോടി ഇടപാടുകാരില്‍ 60 ശതമാനവും വയേര്‍ഡ് ആന്‍ഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍നിന്നുള്ളവരാണെന്ന് കമ്പനി അറിയിച്ചു.
ഈ മാസം ട്രായ് പുറത്തുവിട്ട കണക്കില്‍ ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണം 12.11 കോടിയാണ്. ഏറ്റവും അധികം ഇടപാടുകാര്‍ എന്ന റിക്കാര്‍ഡ് കൂടാതെ പ്ലേ സ്റ്റോറില്‍നിന്ന് ഏറ്റവുമധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ എന്ന ബഹുമതിയും ഫ്‌ളിപ്കാര്‍ട്ടിനു ലഭിച്ചിരുന്നു. അഞ്ചു കോടി ആളുകളാണ് പ്ലേസ്റ്റോറില്‍നിന്നു ഫ്‌ളിപ്കാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. മോര്‍ഗന്‍ സ്റ്റാന്‍ലിയും അസോചവും പുറത്തുവിട്ട കണക്കുകളില്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകാരുടെ എണ്ണം 5.5 കോടിയാണ്. 7.5 കോടി ഇടപാടുകാര്‍ എന്ന വലിയ സംഖ്യ സൂചിപ്പിക്കുന്നത് ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വലിയ സാധ്യതയാണെന്നാണ് വിലയിരുത്തല്‍.