റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുകളിലൊന്ന്. സോഷ്യൽ മീഡിയ വന്നപ്പോൾ സിനിമയ്ക്കു വലിയ തുണയും പ്രോത്സാഹനവുമാകുമെന്നു പലരും വിലയിരുത്തിയിരുന്നു. എന്നാൽ, അതേ സോഷ്യൽ മീഡിയതന്നെ ഇന്നു സിനിമകളുടെ അണിയറക്കാർക്കു വലിയ ഭീഷണിയുമായി വളർന്നിരിക്കുന്നു. തിയറ്റർ റിലീസിനൊപ്പം സിനിമകൾ ചോരുന്നതായിരുന്നു ഒരു ഘട്ടത്തിൽ നിർമാതാവിനെയും വിതരണക്കാരെയും സംവിധായകനെയുമൊക്കെ ആകുലപ്പെടുത്തിയിരുന്നത്. നിയമം കർശനമാക്കിയതോടെ കുറെയൊക്കെ അതിനു തടയിടാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പൂർണമായി അതു നിയന്ത്രിക്കാനുമായിട്ടില്ല. എന്നാൽ, അതുപോലെതന്നെ ഭീഷണിയാണ്...