ഭാഗ്യശാലികള്‍ക്ക് 1925ലെ വിലയില്‍ 1.5 കിലോഗ്രാം സ്വര്‍ണവുമായി ഭീമ

bis-bhimaകൊച്ചി: 91–ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭീമ അവതരിപ്പിക്കുന്ന ആനിവേഴ്‌സറി ഗോള്‍ഡന്‍ ജാക്ക്‌പോട്ട് ഇന്നു മുതല്‍ ആറുവരെ ഭീമയുടെ എംജി റോഡ്, ഇടപ്പള്ളി, കോട്ടയം, തൊടുപുഴ, പുനലൂര്‍ ഷോറൂമുകളില്‍ നടക്കും.ഈ ഓഫറിലൂടെ 1.5 കിലോഗ്രാം സ്വര്‍ണനാണയങ്ങള്‍ 1925–ലെ സ്വര്‍ണവിലയില്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്.

കുറഞ്ഞത് 10,000 രൂപയ്ക്ക് സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങളോ 5000 രൂപയ്ക്ക് സില്‍വര്‍ ആഭരണങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവയോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഇതിനു പുറമേ, ആനിവേഴ്‌സറിയോടനുബന്ധിച്ച് അത്യപൂര്‍വ ഡിസൈനുകള്‍ കോര്‍ത്തിണക്കി ഒരു സീസണ്‍സ് ബെസ്റ്റ് വെഡ്ഡിംഗ് കളക്ഷനും ഭീമ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related posts