കുറുക്കൻ ചത്തിട്ടും തീരാതെ വിവാദം..! മെമ്പർ ജോ​​മി തോ​​മ​​സി​​നെ ക​​ടി​​ച്ച കു​​റു​​ക്ക​​ന് പേ​​ബി​​ഷ​​ബാ​​ധ; മുണ്ടക്കയത്ത് വീ​ണ്ടും കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം; തല്ലിക്കൊന്നതല്ല, വെടിയേറ്റെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്


മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്ത് മെംബർ ജോ​​മി തോ​​മ​​സി​​നെ ക​​ടി​​ച്ച് പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച കു​​റു​​ക്ക​​ന് പേ​​ബി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു.

ആ​​ക്ര​​മ​​ണ​​ത്തെ തു​​ട​​ർ​​ന്ന് ത​​ല്ലി​​ക്കൊ​​ന്ന് കു​​ഴി​​ച്ചി​​ട്ട കു​​റു​​ക്ക​​നെ പു​​റ​​ത്തെ​​ടു​​ത്ത് തി​​രു​​വ​​ല്ല പ​​ക്ഷി​​രോ​​ഗ ല​​ബോ​​റ​​ട്ട​​റി​​യി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പേ ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

പേ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ൾ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ണ്. വ​​നം വ​​കു​​പ്പി​​ന്‍റെ​​യും മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ​​അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

അ​​തേ​​സ​​മ​​യം, പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ൽ കു​​റു​​ക്ക​​ൻ വെ​​ടി​​യേ​​റ്റാ​​ണു ച​​ത്ത​​തെ​​ന്നാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു വ​​നം​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു. ഇ​​തു പു​​തി​​യ വി​​വാ​​ദ​​ത്തി​​നു വ​​ഴി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

മു​​ണ്ട​​ക്ക​​യം: വേ​​ല​​നി​​ലം ഭാ​​ഗ​​ത്ത് വീ​​ണ്ടും കു​​റു​​ക്ക​​ന്‍റെ ആ​​ക്ര​​മ​​ണം. സീ​​വ്യൂ ക​​വ​​ല ഭാ​​ഗ​​ത്ത് കു​​റ്റി​​യാ​​നി​​ക്ക​​ൽ ജോ​​സു​​കു​​ട്ടി ജോ​​സ​​ഫി​​നാ (55)ണു ​​കു​​റു​​ക്ക​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്.

വീ​​ടി​​നു സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന ജോ​​സു​​കു​​ട്ടി​​യെ പാ​​ഞ്ഞ​​ടു​​ത്ത കു​​റു​​ക്ക​​ൻ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കൈ​​ക്കും മു​​ഖ​​ത്തും സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ജോ​​സു​​കു​​ട്ടി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി.

ഇ​​ക്ക​​ഴി​​ഞ്ഞ പ​​ത്തി​​നു മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ർ​​ഡ് അം​​ഗം ജോ​​മി തോ​​മ​​സി​​നു കു​​റു​​ക്ക​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ഇ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് വേ​​ല​​നി​​ലം ഭാ​​ഗ​​ത്ത് വീ​​ണ്ടും കു​​റു​​ക്ക​​ന്‍റെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റെ​​യി​​ഞ്ച് ഓ​​ഫീ​​സ​​ര്‍ ബി.​​ആ​​ര്‍. ജ​​യ​​ന്‍റെ നി​​ര്‍​ദേശാ​​നു​​സ​​ര​​ണം ഡെ​​പ്യൂ​​ട്ടി റെ​​യി​​ഞ്ച​​ര്‍ കെ.​​വി. ഫി​​ലി​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വ​​ന​​പാ​​ല​​ക​​രെ​​ത്തി ച​​ത്ത കു​​റു​​ക്ക​​നെ കൊ​​ണ്ടു​​പോ​​യി.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി വെ​​റ്റ​​റി​​ന​​റി പോ​​ളി ക്ലി​​നി​​ക്കി​​ലെ ജൂ​​ണി​​യ​​ര്‍ സ​​ര്‍​ജ​​ന്‍ ഡോ. ​​ബി​​നു​​ഗോ​​പി​​നാ​​ഥ് പോ​​സ്റ്റ്മോ​​ര്‍​ട്ടം ന​​ട​​ത്തി. പേ​​വി​​ഷ​​ബാ​​ധ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി തി​​രു​​വ​​ല്ല പ​​ക്ഷി​​രോ​​ഗ പ​​രി​​ശോ​​ധ​​നാ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി. തു​​ട​​ർ​​ച്ച​​യാ​​യി ഉ​​ണ്ടാ​​കു​​ന്ന കു​​റു​​ക്ക​​ന്‍റെ ആ​​ക്ര​​മ​​ണം മേ​​ഖ​​ല​​യി​​ൽ ഭീ​​തി പ​​ട​​ർ​​ത്തു​​ക​​യാ​​ണ്.

Related posts

Leave a Comment