മുകേഷ് അംബാനി ചാനല്‍ രംഗത്തേക്കും

bis-ambaniമുംബൈ: ടെലികോം രംഗത്തിനു ശേഷം മുകേഷ് അംബാനി കേബിള്‍ ടിവി രംഗത്തേക്കുകൂടി കടക്കുന്നു. സഹോദരന്‍ അനില്‍ അംബാനിയുടെ ചാനല്‍ മേധാവിത്തത്തിനെതിരേ മത്സരത്തിനൊരുങ്ങുകയാണ് മുകേഷ്. ടെലികോം രംഗത്ത് 1800 കോടി ഡോളര്‍ (1,21,405 കോടി രൂപ) മുതല്‍ മുടക്കി 4ജി ടെലികോം ബ്രാന്‍ജ് ജിയോ 2015 ഡിസംബര്‍ 27നു പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേബിള്‍ ടിവി രംഗത്തേക്കുകൂടി കടക്കുന്നത്. മുതല്‍മുടക്ക് 200 കോടി ഡോളര്‍ (13,489 കോടി രൂപ).

കേബിള്‍ ടിവി രംഗത്തെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് വിസമ്മതിച്ചു. താരതമ്യേന കടുത്ത മത്സരമുള്ള കേബിള്‍ ടിവി രംഗത്ത് രണ്ടു വര്‍ഷത്തിനുള്ളിലാണ് 200 കോടി ഡോളറിന്റെ നിക്ഷേപം നടത്തുക.

Related posts