ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ത്തിനി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ൻ ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു; മ​ധ്യ​പ്ര​ദേ​ശി​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്‌‌‌‌‌സ​ൻ: ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​ മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്സ​ൻ ജി​ല്ലാ ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ൻ ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗാ​ർ​ഡ് ദി​ഗ്വി​ജ​യ് സിം​ഗ് തോ​മ​റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഭോ​പ്പാ​ലി​ലെ എ​യിം​സി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ.​കെ. ചൗ​രെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന നി​ലേ​ഷ് സിം​ഗ് പ​ഴ​ങ്ങ​ൾ നി​റ​ച്ച കു​ട്ട​യു​മാ​യി ജ​യി​ലി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി. ക​വാ​ടം തു​റ​ക്ക​ണ​മെ​ന്ന് ഗാ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തോ​മ​ർ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് കു​ട്ട​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന നാ​ട​ൻ തോ​ക്കെ​ടു​ത്ത് നി​ലേ​ഷ് സിം​ഗ് ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജ​യി​ൽ സൂ​പ്ര​ണ്ട് ചൗ​രെ​യും മ​റ്റ് ജ​യി​ൽ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യി​ലി​നു​ള്ളി​ൽ അ​ന​ധി​കൃ​ത ആ​യു​ധം എ​ങ്ങ​നെ എ​ത്തി​യെ​ന്നും ഇ​തി​ന് ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ എ​ത്തി​ച്ച മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​ട്ട​ക​ളി​ൽ തോ​ക്ക് ഒ​ളി​പ്പി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സൂ​പ്ര​ണ്ട് ചൗ​രെ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment