ആ​ശ്വാ​സ​ത്തി​ന്‍റെ മോ​ക്ഷ​തീ​ര​ത്തേ​ക്ക്..! പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ വി​വാ​ദ പൊ​ലി​സ് ജീ​പ്പ്’ മാ​റ്റി;​ എ​സ്ഐ​യ്ക്കും പൊ​ലി​സു​കാ​ർ​ക്കും ആ​ശ്വാ​സം

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ വി​വാ​ദ പൊ​ലി​സ് ജീ​പ്പ് സ്റ്റേ​ഷ​ൻ മാ​റ്റി. ക​ണ്ണൂ​ര്‍ പി​ണ​റാ​യി​യി​ലെ പാ​ണ്ഡ്യാ​ല​മു​ക്കി​ലെ ‘പ്ര​വി​ക്’ വീ​ടി​ന് മു​ന്നി​ലെ ജീ​പ്പാ​ണ് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത് വ​ർ​ഷ​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ർ വി​ശ്ര​മി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പ് മാ​റ്റി​യ​ത്. പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷെ​ൽ​റ്റ​റാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലെ​ന്ന​ത് നേ​ര​ത്തെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പു​തി​യ ഷെ​ല്‍​ട്ട​ര്‍ വീ​ടി​ന് സ​മീ​പം നി​ര്‍​മ്മി​ക്കു​മെ​ന്നാ​ണ് വി​വ​രം.

KL 01 BR 9569 എ​ന്ന ജീ​പ്പാ​ണ് മാ​റ്റി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ജീ​പ്പി​ല്‍ പൊ​ലി​സ് കാ​വ​ല്‍ ഒ​രു​ക്കി​യ​ത്. ഒ​രു എ​സ്‌​ഐ​യും ര​ണ്ട് പൊ​ലി​സു​കാ​രു​മാ​ണ് ഒ​രു സ​മ​യ​ത്ത് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment