വെറും പത്തു ലക്ഷം തന്നാല്‍ മതി ആരെയും മിനിറ്റ് വച്ച് തട്ടാം ! ആളറിയാതെ സിഐയെ വിളിച്ചു ബഡായി അടിച്ചയാള്‍ക്ക് പറ്റിയ അമളി ഇങ്ങനെ…

ആലുവ:ആളുമാറി സിഐയെ ഫോണില്‍ വിളിച്ചു ’10 ലക്ഷം തന്നാല്‍ ആരെയും കൊല്ലാമെന്നു വീമ്പു പറഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുമ്മനം തോണ്ടംപാറ ലക്ഷംവീടു കോളനി കാദരീയ മന്‍സിലില്‍ കെ.യു. നാസര്‍ (54) ആണ് പിടിയിലായത്. കുമരകം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസില്‍ പ്രതിയാണ്.

ഇയാള്‍ക്കെതിരെ കോടതിയുടെ വാറന്റ് നിലവിലുണ്ട്. നഗരത്തിലെ ബാര്‍ ഹോട്ടലിന്റെ പുനര്‍നിര്‍മാണത്തിന് എത്തിയ പ്രതി ഇടയ്ക്കു പരിചയപ്പെട്ടയാളോടു താന്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്നു പറഞ്ഞു. പണം കിട്ടിയാല്‍ ആരെയും കൊല്ലുമെന്നും ബഡായി അടിക്കുകയായിരുന്നു. പറ്റിയൊരാളെ തരാമെന്നു പറഞ്ഞ പരിചയക്കാരന്‍ സിഐയുടെ നമ്പരാണ് ഡയല്‍ ചെയ്തു കൊടുത്തത്. പിന്നത്തെ കഥ പറയേണ്ടല്ലോ. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts