രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 34 കോടി

bis-internetന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 34.27 കോടിയായെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. 138 ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുടെ വിവരങ്ങള്‍ ചേര്‍ത്ത് മാര്‍ച്ച് 31 വരെ രാജ്യത്ത് മൊത്തം 34,26,54,750 ഇന്റര്‍നെറ്റ് വരിക്കാരാണുള്ളതെന്ന് അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.

9.05 കോടി വരിക്കാരുമായി ഭാരതി എയര്‍ടെല്‍ ആണ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനത്ത്. വോഡഫോണിന് 6.75 കോടിയും ഐഡിയയ്ക്ക് 4.4 കോടിയും റിലയന്‍സിന് 3.9 കോടിയും ബിഎസ്എന്‍എലിന് 3.4 കോടിയും എയര്‍സെലിന് 2.24 കോടിയും ടാറ്റയ്ക്ക് 2.1 കോടിയും ടെലനോറിന് 1.3 കോടിയും ഇന്റര്‍നെറ്റ് വരിക്കാരാണുള്ളത്.

Related posts