ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 24 ശതമാനം അധിക യാത്രക്കാരാണ് ആഭ്യന്തര യാത്രകള്‍ക്കായി വിമാന സര്‍വീസ് ഉപയോഗിച്ചത്. കഴിഞ്ഞ മാസം 74.76 ലക്ഷം പേര് യാത്രചെയ്തു. തലേ വര്‍ഷം ഇതേ മാസം ഇത് 60.16 ലക്ഷമായിരുന്നു.
പ്രധാന ബജറ്റ് സര്‍വീസ് കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് എന്നിവയുടെ സീറ്റ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരുണ്ടായിരുന്നു. ജനുവരിയില്‍ ആഭ്യന്തര യാത്രക്കാര്‍ 76.55 ലക്ഷം പേരായിരുന്നു. വിമാനക്കമ്പനികളുടെ ഓഹരിമൂല്യം പോയ മാസം ഉയര്‍ന്നു. എയര്‍ ഇന്ത്യ 15.4 ശതമാനവും, സ്പൈസ്ജെറ്റ് 13.1 ശതമാനവും, ഗോഎയര്‍ എട്ടു ശതമാനവും, ജെറ്റ് ലൈറ്റ് 2.8 ശതമാനവും, എയര്‍ ഏഷ്യ 2.2 ശതമാനവും, വിസ്താര രണ്ടു ശതമാനവും, എയര്‍ കോസ്റ്റ 0.8 ശതമാനവും കയറി.