ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പദ്ധതിപ്രകാരം അടുത്ത വര്‍ഷം ഇന്ത്യ തദ്ദേശീയമായി വീണ്ടും സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കും. 4,500 കോടിയുടെ പദ്ധതിയാണിത്.1980കളില്‍ നിര്‍മിച്ച “പരം’ ആണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ കംപ്യൂട്ടര്‍. ദ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് ആണ് ഇതു നിര്‍മിച്ചത്. ഈ കമ്പനിതന്നെയാണ് പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതി കൈകാര്യം ചെയ്യുകയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറി അശുതോഷ് ശര്‍മ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയത്. ഏഴു വര്‍ഷത്തിനുള്ളില്‍ 80 സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിര്‍മിക്കാനാണു തീരുമാനം.ഇവയില്‍ കുറച്ച് ഇറക്കുമതി ചെയ്തശേഷം ശേഷിക്കുന്നവ തദ്ദേശീയമായി നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ ആദ്യ കംപ്യൂട്ടര്‍ 2017 ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നു ശര്‍മ പറഞ്ഞു.