ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ല; 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ മാ​ർ​ച്ച് മൂ​ന്നി​ന് പ​ണി​മു​ട​ക്കുന്നു


ചേ​ർ​ത്ത​ല: 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ പ​ണി​മു​ട​ക്കും. കേ​ര​ള 108 ആം​ബു​ല​ൻ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ-​സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം.

ശ​ന്പ​ള കു​ടി​ശി​ക​യും ഇ​എ​സ്ഐ, പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ളും ട്രെ​യി​നിം​ഗ് കി​റ്റ്, നി​യ​മ​ന​രേ​ഖ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സൂ​ച​നാ പ​ണി​മു​ട​ക്ക്.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഡി​വി​കെ ഇ​എം​ആ​ർ​ഐ ക​ന്പ​നി​യാ​ണ് കേ​ര​ള​ത്തി​ൽ 108 ആം​ബു​ല​ൻ​സ് ന​ട​ത്തി​പ്പ് അ​വ​കാ​ശ​ത്തി​ന് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കേ​ണ്ട​ത് ഇ​വ​രാ​ണ്. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും യ​ഥാ​സ​മ​യം ന​ൽ​കു​ന്നി​ല്ല. ക​ന്പ​നി അ​ധ​കൃ​ത​രും യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും പ​ല ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്നം പ​ഹ​രി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​ച​നാ പ​ണി​മു​ട​ക്കും തു​ട​ർ​ന്ന് അ​നി​ശ്്ചി​ത​കാ​ല പ​ണി​മു​ട​ക്കു​മെ​ന്ന് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജി​ൻ മാ​ത്യു​വും സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജി​സും അ​റി​യി​ച്ചു.

Related posts

Leave a Comment