സുമനസുള്ള മറ്റൊരു കള്ളന്റെ കഥ! കിടപ്പുമുറിയിലെ അലമാര കുത്തിത്തുടര്‍ന്ന് സ്വര്‍ണം കൊണ്ടുപോയി; മൂന്ന് ദിവസത്തിനുശേഷം വീട്ടുകാരെ ഞെട്ടിച്ച് കള്ളന്‍

സുമനസുള്ള കള്ളന്മാരുടെ വാര്‍ത്തകള്‍ ഇതിനുമുമ്പും സംസാരമായിട്ടുണ്ട്. ഏകദേശം സമാനമായ അതേസമയം മനസ്താപം വന്നിട്ടെന്ന് തോന്നുന്ന തരത്തിലുള്ള ഒരു കള്ളന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

കാസര്‍കോട് ഒഴിഞ്ഞവളപ്പില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുടമയ്ക്ക് തിരിച്ചു നല്‍കിയാണ് കള്ളന്‍ താരമായത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കള്ളന്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ശേഷം കഴിഞ്ഞ ദിവസം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണം.

ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ രമേശന്റെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയത്. വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷണ സംഘം അകത്ത് കടന്നത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു.

രമേശനും ഭാര്യയും രണ്ട് മക്കളും വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് മോഷണ വിവരം അറിഞ്ഞ ശേഷം പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് കള്ളന്‍ തന്നെ മോഷണ മുതല്‍ തിരിച്ചുകൊണ്ടിട്ട അവസ്ഥയില്‍ കാണപ്പെട്ടത്.

Related posts