ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 13കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി 28 ദി​വ​സം കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​റു​പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് 28 ദി​വ​സം.

പ​തി​മൂ​ന്ന് വ​യ​സു​കാ​രി​യാ​ണ് ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​രി​ലാ​ണ് സം​ഭ​വം.

ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജൂ​ലൈ ഒ​മ്പ​തി​ന് കാ​റി​ലെ​ത്തി​യ സം​ഘം മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് അ​മ്മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ന്ന് ത​ന്നെ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സി​ന്റെ ഭാ​ഗ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​മ്മ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ത​നി​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ ല​ഭി​ച്ച​താ​യി കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. മ​ക​ള്‍ സ​രി​യ ചൗ​ക്കി​ല്‍ ഉ​ണ്ടെ​ന്നും അ​വി​ടെ എ​ത്തി കൊ​ണ്ടു പോ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​യും പെ​ണ്‍​കു​ട്ടി​യും ത​മ്മി​ല്‍ പ​രി​ച​യ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലാ​യ് ഒ​മ്പ​തി​ന് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം 28 ദി​വ​സം ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​താ​യും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്കെ​തി​രേ പോ​ക്സോ ഉ​ള്‍​പ്പ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment