14കാരി അമ്മയ്‌ക്കൊപ്പം ആശുപത്രിയെത്തിയത് വയറു വേദനയെത്തുടര്‍ന്ന് ! പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; പ്രതി രണ്ടാനച്ഛന്‍…

മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരൂര്‍ കല്‍പകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ അമ്മയെ കൂട്ടി പെണ്‍കുട്ടി ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു.

വയറില്‍ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Comment