ആളു മാറീന്നാ തോന്നുന്നത്…! വാട്‌സ് ആപ്പില്‍ കണ്ട വരന്‍ അല്ല വിവാഹ വേദിയില്‍ എത്തിയതെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി…

വാട്‌സ് ആപ്പിലൂടെ കണ്ട് ഇഷ്ടപ്പെട്ട ആളല്ല വിവാഹമണ്ഡപത്തില്‍ എത്തിയതെന്ന് പറഞ്ഞ് യുവതി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്.

എന്നാല്‍ വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി.

വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്.

വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍ ആളുമാറിയത് തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

Related posts

Leave a Comment