പത്തനംതിട്ട ചിറ്റാറില്‍ ഏഴാംക്ലാസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടിയെ ഇയാള്‍ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണ്. വിദേശത്തുനിന്ന് രണ്ടാനച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ കിടപ്പുമുറിയില്‍ വെച്ച് പ്രതി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്. സ്കൂളിലെ അധ്യാപികയോടാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Read MoreTag: step father
14കാരി അമ്മയ്‌ക്കൊപ്പം ആശുപത്രിയെത്തിയത് വയറു വേദനയെത്തുടര്‍ന്ന് ! പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; പ്രതി രണ്ടാനച്ഛന്‍…
മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരൂര്‍ കല്‍പകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ അമ്മയെ കൂട്ടി പെണ്‍കുട്ടി ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറില്‍ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Read Moreഭാര്യയും രണ്ടു മക്കളുമുണ്ടെങ്കിലും താല്‍പര്യം രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ 14കാരിയായ മകളെ; പെണ്‍കുട്ടിയെ ഒരു പ്രാവശ്യം ഗര്‍ഭിണിയുമാക്കി; പെണ്‍കുട്ടിയുടെ മൊഴി കേട്ട പോലീസുകാരി ബോധം കെട്ടു വീണു
ഓച്ചിറയില്‍ നിന്നു പുറത്തുവരുന്ന പീഡനകഥ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുകയാണ്. അനാഥാലയത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി വീട്ടില്‍ പോകാതായതോടെയാണ് പീഡനകഥ പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവാണ് പീഡകന്‍. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറ സി.ഐ ആര്‍ പ്രകാശ്, എസ്.ഐ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെള്ളികുന്നം കടുവിനാല്‍ സ്വദേശി ഷാജിയാണ് (42) പതിനാലുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. സമാനതകളില്ലാത്ത ദുരിതം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബോധം കെട്ട് വീണു. ഷാജിയ്ക്ക് വള്ളികുന്നത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍, അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിയോടൊപ്പം കഴിയുകയായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെയാണ് കഴിഞ്ഞ നാലു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ഒരു പ്രാവശ്യം…
Read Moreപന്ത്രണ്ട്കാരിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി രണ്ടാനച്ഛന്‍ ! ഒടുവില്‍ മരണം വരെ തടവ് വിധിച്ച് കോടതി; മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയി രണ്ടാനച്ഛന്‍ തടവില്‍ പാര്‍പ്പിച്ചത് 20 വര്‍ഷം. ഇതിനിടെ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ജന്മം നല്‍കിയത് ഒമ്പത് കുട്ടികള്‍ക്ക്. ഇപ്പോള്‍ 63 വയസ്സുള്ള ഹെന്റി മൈക്കള്‍ പിയറ്റാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം ചെയ്തത്. ഇയാളെ ഇപ്പോള്‍ കോടതി ആജീവനാന്തം തടവുശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്. ഒക്ലഹോമയിലെ വീട്ടില്‍നിന്ന് 1997-ലാണ് 12-ാം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിനെ മൈക്കല്‍ പിയേറ്റ് തട്ടിക്കൊണ്ടുപോയത്. മെക്സിക്കോയിലും യു.എസിലുമായി മാറിമാറി പെണ്‍കുട്ടിയെ ഒളിപ്പിച്ച് മൈക്കല്‍, അവള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. 19 വര്‍ഷത്തോളം ഇത്തരത്തില്‍ തടവില്‍ കഴിയേണ്ടിവന്ന റോസലിന്‍ ഇതിനിടെ ഒമ്പതുവട്ടം പ്രസവിച്ചു. 2016-ല്‍ മൈക്കലിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് മെക്സിക്കോയിലുള്ള മക്കളുടെ അടുത്ത് മടങ്ങിയെത്തിയ റോസലിന്‍, താന്‍ നേരിട്ട പീഡനം പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. വിചാരണയ്ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് മൈക്കലിന്റെ ശിക്ഷ കോടതി പ്രഖ്യാപിച്ചത്. രണ്ടുപതിറ്റാണ്ടോളം നീണ്ട അതിക്രൂരമായ പീഡനത്തിനാണ്…
Read More