സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം! പ്രതി കു​ടു​ങ്ങി​യ​ത് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ

കൊ​ച്ചി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കു​ടു​ങ്ങി​യ​ത് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ.

കേ​സി​ൽ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സാ​ബു ജോ​സ​ഫ് (54)​ നെ എ​റ​ണാ​കു​ള​ത്തു നി​ന്നും സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​യി​രു​ന്നു സാ​ബു.

സം​ഭ​വ​ത്തി​നു ശേ​ഷം ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഇ​യാ​ൾ മു​ങ്ങി. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ സ്കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ സാ​ബു ജോ​ലി സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​യെ സെ​ക്യൂ​രി​റ്റി ക്യാ​ബി​നി​ലേ​ക്ക് വി​ളി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ലെ കു​റ​ച്ച് വീ​ഡി​യോ​സ് ഡി​ലീ​റ്റ് ചെ​യ്ത ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​പ്ര​കാ​രം ക്യാ​ബി​നി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ഇ​യാ​ൾ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി തൊ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​തി​ർ​ത്ത കു​ട്ടി അ​ധ്യാ​പ​ക​രെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലെ​ത്തി കു​ട്ടി പ​രാ​തി​യും ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി വ​ഴി​യാ​ണ് ഇ​യാ​ൾ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച​ത്.

പോ​ക്സോ പ്ര​കാ​ര​മു​ള്ള കേ​സാ​ണ് സാ​ബു​വി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment