പരവൂർ: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് വിവരം. അതേ സമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
16127, 16128 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.
16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും.
16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിർത്തും.
16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
16336 നാഗർകോവിൽ – ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിൽ നിർത്തും.
16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.
16366 നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് കണ്ണൂർ സൗത്ത് സ്റ്റേഷനിൽ നിർത്തും.
16730 പുനലൂർ-മധുരൈ എക്സ്പ്രസ് ബാലരാമപുരം സ്റ്റേഷനിലും നിർത്തും.
16791 തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ് കിളികൊല്ലൂർ സ്റ്റേഷനിൽ നിർത്തും.
19259 തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) – ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.
16309, 16310 എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.
22475, 22476 ഹിസാർ-കോയമ്പത്തൂർ എക്സ്പ്രസ് തിരൂർ സ്റ്റേഷനിൽ നിർത്തും.
22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും.
66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
