ഓ​സ്ക​ർ വേ​ദി​യി​ൽ മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗം; മ​ല​യാ​ള​ത്തി​ന് ച​രി​ത്ര​നേ​ട്ടം

ലോ​സാ​ഞ്ച​ല​സ്: മ​ല​യാ​ള സി​നി​മ​യ്ക്കും മ​മ്മൂ​ട്ടി​ക്കും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വീ​ണ്ടും അ​ഭി​മാ​ന നി​മി​ഷം. ലോ​ക​സി​നി​മ​യു​ടെ കേ​ന്ദ്ര​മാ​യ ലോ​സാ​ഞ്ച​ല​സി​ലെ പ്ര​ശ​സ്ത​മാ​യ ഓ​സ്ക​ർ അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ൽ രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത “ഭ്ര​മ​യു​ഗം’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 12-ന് ​ആ​ണ് സ്ക്രീ​നിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ക്കാ​ദ​മി മ്യൂ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന ‘Where the Forest Meets the Sea’ എ​ന്ന പ്ര​ത്യേ​ക ച​ല​ച്ചി​ത്ര വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ഭ്ര​മ​യു​ഗം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള നാ​ടോ​ടി​ക്ക​ഥ​ക​ളെ​യും മി​ത്തു​ക​ളെ​യും ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഏ​ക ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്രം എ​ന്ന സ​വി​ശേ​ഷ​ത​യും ഭ്ര​മ​യു​ഗ​ത്തി​നു​ണ്ട്.

സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ സ​ദാ​ശി​വ​നാ​ണ് ഈ ​വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വ​ച്ച​ത്.മി​ഡ്സോ​മ്മ​ർ (2019), ദി ​വി​ച്ച് (2015), ദി ​വി​ക്ക​ർ മാ​ൻ (1973) തു​ട​ങ്ങി​യ വി​ഖ്യാ​ത ഹൊ​റ​ർ സി​നി​മ​ക​ൾ​ക്കൊ​പ്പ​മാ​ണ് ഭ്ര​മ​യു​ഗ​വും പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​മ​യി​ലെ പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക വീ​ഡി​യോ അ​ക്കാ​ദ​മി മ്യൂ​സി​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യും ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ഭ്ര​മ​യു​ഗം, മ​മ്മൂ​ട്ടി​യു​ടെ അ​സാ​മാ​ന്യ പ്ര​ക​ട​നം കൊ​ണ്ടും സാ​ങ്കേ​തി​ക തി​ക​വു​കൊ​ണ്ടും ഇ​തി​നോ​ട​കം ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ലെ ഈ ​പ്ര​ദ​ർ​ശ​നം മ​ല​യാ​ള സി​നി​മ​യു​ടെ ക​ലാ​പ​ര​മാ​യ മൂ​ല്യ​ത്തി​നു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment