പു​ക​വ​ലി​ച്ച​തി​ന് അ​ധ്യാ​പ​ക​ര്‍ ബെ​ല്‍​റ്റ് കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു ! പ​ത്താം​ക്ലാ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ബി​ഹാ​റി​ല്‍ പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​ന് അ​ധ്യാ​പ​ക​രു​ടെ ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​നം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന 15കാ​ര​ന് ദാ​രു​ണാ​ന്ത്യം. ച​മ്പാ​ര​ന്‍ സ്വ​ദേ​ശി​യാ​യ ബ​ജ്രം​ഗി കു​മാ​ര്‍ ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

അ​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​റി​ങ് ഷോ​പ്പി​ല്‍ നി​ന്ന് വാ​ങ്ങി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ക​വ​ലി​ച്ച​ത്.

ഇ​തു നേ​രി​ല്‍ ക​ണ്ട സ്‌​കൂ​ളി​ന്റെ ചെ​യ​ര്‍​മാ​ന്‍ കു​ട്ടി​യോ​ട് ദേ​ഷ്യ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് ചെ​യ​ര്‍​മാ​നോ​ടൊ​പ്പം ബ​ന്ധു​വാ​യ ഒ​രു അ​ധ്യാ​പ​ക​നും ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ചെ​യ​ര്‍​മാ​ന്‍ കു​ട്ടി​യു​ടെ പി​താ​വി​നെ ഇ​ക്കാ​ര്യം വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​യെ മ​റ്റ് അ​ധ്യാ​പ​ക​ര്‍ സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​താ​യി കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും പ​റ​ഞ്ഞു.

കു​ട്ടി​യെ ശ​രീ​ര​ര​മാ​സ​ക​ലം ബെ​ല്‍​റ്റ് കൊ​ണ്ട് അ​ടി​ച്ച​താ​യും ഇ​വ​ര്‍ പ​റ​യു​ന്നു. അ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ര്‍​ഥി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മു​സാ​ഫ​ര്‍​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

പു​ക​വ​ലി​ച്ച കാ​ര്യം വീ​ട്ടു​കാ​രോ​ട് പ​റ​യു​മെ​ന്ന് ഭ​യ​പ്പെ​ട്ട് കു​ട്ടി വി​ഷം ക​ഴി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ​വാ​ദം.

Related posts

Leave a Comment