പു​ക​വ​ലി​ച്ച​തി​ന് അ​ധ്യാ​പ​ക​ര്‍ ബെ​ല്‍​റ്റ് കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു ! പ​ത്താം​ക്ലാ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ബി​ഹാ​റി​ല്‍ പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​ന് അ​ധ്യാ​പ​ക​രു​ടെ ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​നം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന 15കാ​ര​ന് ദാ​രു​ണാ​ന്ത്യം. ച​മ്പാ​ര​ന്‍ സ്വ​ദേ​ശി​യാ​യ ബ​ജ്രം​ഗി കു​മാ​ര്‍ ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. അ​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​റി​ങ് ഷോ​പ്പി​ല്‍ നി​ന്ന് വാ​ങ്ങി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ക​വ​ലി​ച്ച​ത്. ഇ​തു നേ​രി​ല്‍ ക​ണ്ട സ്‌​കൂ​ളി​ന്റെ ചെ​യ​ര്‍​മാ​ന്‍ കു​ട്ടി​യോ​ട് ദേ​ഷ്യ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് ചെ​യ​ര്‍​മാ​നോ​ടൊ​പ്പം ബ​ന്ധു​വാ​യ ഒ​രു അ​ധ്യാ​പ​ക​നും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ചെ​യ​ര്‍​മാ​ന്‍ കു​ട്ടി​യു​ടെ പി​താ​വി​നെ ഇ​ക്കാ​ര്യം വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​യെ മ​റ്റ് അ​ധ്യാ​പ​ക​ര്‍ സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​താ​യി കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും പ​റ​ഞ്ഞു. കു​ട്ടി​യെ ശ​രീ​ര​ര​മാ​സ​ക​ലം ബെ​ല്‍​റ്റ് കൊ​ണ്ട് അ​ടി​ച്ച​താ​യും ഇ​വ​ര്‍ പ​റ​യു​ന്നു. അ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ര്‍​ഥി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മു​സാ​ഫ​ര്‍​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം…

Read More

ഒ​രു പു​ക​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ വ​ല്യ ബു​ദ്ധി​മു​ട്ടാ ! വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ല്‍ ഇ​രു​ന്ന് പു​ക​വ​ലി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പ​റ​ന്നു​യ​ര്‍​ന്ന വി​മാ​ന​ത്തി​ലി​രു​ന്ന് പു​ക​വ​ലി​ച്ച 62കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​യാ​യ സു​കു​മാ​ര​നെ​യാ​ണ് ദു​ബാ​യി -കൊ​ച്ചി വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് പു​ക​വ​ലി​ച്ച​തി​ന് അ​സ്റ്റി​ലാ​യ​ത്. കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ന്യൂ ​ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശു​ചി​മു​റി​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ അ​യാ​ളെ പു​ക​വ​ലി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് വി​വ​രം എ​യ​ര്‍​പോ​ര്‍​ട്ടി​ലെ സു​ര​ക്ഷാ ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യും ചെ​യ്തു. വി​മാ​നം കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ളി​ല്‍ നി​ന്നും സി​ഗ​ര​റ്റു​ക​ളും ലൈ​റ്റ​റും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. വി​മാ​ന​ത്തി​ല്‍ നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്. ര​ണ്ടു​വ​ര്‍​ഷം…

Read More

ഞാ​ന്‍ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു ! ആ ​തെ​റ്റ് സം​ഭ​വി​ച്ച​ത് പ്രാ​യ​ത്തി​ന്റെ പ​ക്വ​ത​ക്കു​റ​വു കൊ​ണ്ടെ​ന്ന് സം​യു​ക്ത മേ​നോ​ന്‍…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് സം​യു​ക്ത മേ​നോ​ന്‍. ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​യു​ക്ത പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ​ത്. സി​നി​മ സെ​ല​ക്ഷ​ന്റെ കാ​ര്യ​ത്തി​ലും അ​ഭി​ന​യ മി​ക​വി​ലും സം​യു​ക്ത മ​റ്റാ​രെ​ക്കാ​ളും ഒ​രു​പ​ടി മു​മ്പി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ ക​ടു​വ എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​ല്‍ പൃ​ഥി​രാ​ജി​ന്റെ നാ​യി​ക​യാ​യും സം​യു​ക്ത മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ്. മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​ണ് ചി​ത്ര​ത്തി​ലെ സം​യു​ക്ത​യു​ടെ ക​ഥാ​പാ​ത്രം. ക​ടു​വ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി സം​യു​ക്ത ശ്രീ​ക​ണ​ഠ​ന്‍ നാ​യ​രു​ടെ ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി എ​ന്ന ഷോ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ക​ടു​വ ചി​ത്ര​ത്തി​നെ കു​റി​ച്ചും ത​ന്റെ പു​തി​യ പ്രൊ​ജ​ക്ടു​ക​ളെ ക്കു​റി​ച്ചും ഷോ​യി​ലൂ​ടെ പ​റ​ഞ്ഞു. കൂ​ടാ​തെ വി​വാ​ഹ​ത്തെ​പ്പ​റ്റി​യും ത​നി​ക്ക് പ​റ്റി​യ ഒ​രു തെ​റ്റി​നെ​ക്കു​റി​ച്ചും സം​യു​ക്ത തു​റ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി. തീ​വ​ണ്ടി എ​ന്ന സി​നി​മ​യി​ലേ​ക്ക് ത​നി​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് സി​നി​മ​യു​ടെ…

Read More

കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു ! പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍….

കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേര്‍ അറസ്റ്റില്‍. ബംഗളുരുവിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്‌കൂള്‍ കാമ്പസിനകത്ത് വെച്ചാണ് ഇവര്‍ കുട്ടികളെ പുക വലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീല്‍ഡ് പോലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം. 10-13 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളില്‍ നിന്ന് ബീഡി വാങ്ങാന്‍ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നവരും അതേസമയം വിദ്യാര്‍ഥികളുമാണ്.മുതിര്‍ന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈല്‍ ഹോമിലേക്കും കോടതി അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Read More

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇനി 21 വയസു കഴിയണം ! പ്രായപരിധി 18ല്‍ നിന്ന് 21 ആക്കാന്‍ നീക്കം; ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. 18 വയസില്‍ നിന്ന് 21 ആക്കാനാണ് തീരുമാനം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴത്തുക കൂട്ടുക. പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ തീരുമാനം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസ്സുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നത് കുറ്റകരമാവും. ഇതോടെ കോളജ് പരിസരത്തും പുകയില വില്‍ക്കാന്‍ ബുദ്ധിമുട്ടാവും.പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കിയാലും കനത്ത പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.…

Read More