കളിക്കൂട്ടുകാരുടെ സൗഹൃദം പത്താംക്ലാസ് കഴിഞ്ഞതോടെ വേറെ തലത്തിലെത്തി; വീട്ടുകാര്‍ വിലക്കിയെങ്കിലും രഹസ്യ കൂടിക്കാഴ്ച തുടര്‍ന്നു; ഒടുവില്‍ 17കാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച് 16കാരി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കളിക്കൂട്ടുകാരായിരുന്നവരുടെ സൗഹൃദം കൗമാരദശയില്‍ മറ്റു തലങ്ങളിലേക്ക് കടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ വീട്ടുകാര്‍ അത് വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ 17കാരനില്‍ നിന്നും പ്ലസ് വണില്‍ പഠിക്കുന്ന 16കാരി ഗര്‍ഭം ധരിച്ചതോടെ ഇരുവീട്ടുകാര്‍ക്കും അത് മാനക്കേടുമായി പയ്യന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലുമായി.

കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്.ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. കുഞ്ഞിന്റെ അച്ഛന്‍ അയല്‍വാസിയായ 17കാരന്‍ ആണെന്നും പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയെക്കൊണ്ട് വീട്ടുകാര്‍ പോലീസിനു മുമ്പാകെ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് 17കാരനെ അറസ്റ്റു ചെയ്തത്.

ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്ന ഇവര്‍ വളര്‍ന്നപ്പോള്‍ അടുപ്പം പ്രണയത്തിനു വഴിമാറുന്നുവെന്ന് മനസ്സിലായതോടെയാണ് ഇരുവരുടെയും മാതാപിതാക്കള്‍ ഇവരുടെ കൂടിക്കാഴ്ച വിലക്കിയത്. എന്നാല്‍ ഈ വിലക്ക് ഇവര്‍ക്ക് അംഗീകരിക്കാനാവില്ലായിരുന്നു. പിന്നീട് വീട്ടുകാരറിയാതെ പാടത്തും പറമ്പിലും ആളില്ലാത്ത സമയങ്ങളില്‍ വീടുകളില്‍ വച്ചും ഇരുവരും കണ്ടുമുട്ടി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു.
17കാരനെതിരേ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പയ്യന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് നിലനില്‍ക്കുമോയെന്ന കാര്യം സംശയമാണ്.

Related posts