ലോക്ക്ഡൗണ്‍കാലത്ത് മക്കളെ അമ്മ സഹോദരിയുടെ വീട്ടിലാക്കി; അവസരം മുതലെടുത്ത് സഹോദരിയും കാമുകനും ചേര്‍ന്ന് കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; എന്നും അശ്ലീലവീഡിയോ കാണിക്കാറുണ്ടായിരുന്നുവെന്ന് 16കാരി…

പതിനാറുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും കാമുകനും ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്തു. കുട്ടിയുടെ അമ്മ തന്നെയാണ് ഇരുവര്‍ക്കുമെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൂനയിലാണ് സംഭവം.

ലോക്ക്ഡൗണിനിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. നഗരത്തിലെ സബര്‍ബിലെ താമസക്കാരാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും.. ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ 16കാരി ഉള്‍പ്പെടെ നാല് മക്കളെയും അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്.

ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന കാമുകനുമായി ചേര്‍ന്ന് അമ്മയുടെ സഹോദരി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവര്‍ പരാതിയുമായി കോന്‍ധ്വാ പൊലീസിനെ സമീപിച്ചത്.

പോലീസ് അറസ്റ്റു ചെയ്ത പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റമായതില്‍ ജയില്‍ വാറണ്ടാണ് കോടതി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ കോവിഡ് ബാധിതരാണെന്ന് വ്യക്തമായതോടെ ജയില്‍ അധികൃതര്‍ ഇവരെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു. ആ സാഹചര്യത്തില്‍ ഇവരെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Comment