‘ 168 അവേഴ്‌സ് ” ജൂലൈ 15ന് പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്

168hours120716സിദ്ധി വിനായക് ഫിലിംസിന്റെ ബാനറില്‍ കെ.ജി. വിജയകുമാര്‍ സംവിധാനം ചെയ്ത പുതിയ സിനിമ 168 അവേഴ്‌സ് ജൂലൈ 15 നു തിയറ്ററുകളില്‍ എത്തും. സംവിധായകന്‍ കെ.ജി.വിജയകുമാറിന്റെ തന്നെ കഥയ്ക്ക് പ്രദീപ് ഹരിപുരത്തിന്റെതാണ് തിരക്കഥയും സംഭാഷണവും.ശശികല മേനോന്‍, ആനന്ദ് പ്രകാശ് ശര്‍മ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ കുമാര്‍, ജോയേഷ് ചക്രവര്‍ത്തി എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത്. പിന്നണി ഗായകര്‍ സുനില്‍ പള്ളിപ്പുറം, സുദീപ് എന്നിവരാണ്. എഡിറ്റിംഗ് ലിന്റോ തോമസ്, കാമറ സന്തോഷ് ശ്രീരാഗം എന്നിവരാണ്. വര്‍ഗീസ് മൊയ്‌ലന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ 168 അവേഴ്‌സ് സിന്റെ ‘പി.ആര്‍.ഒ ബൈജു തോമസ്  ആണ്.

വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച പുതുതലമുറ യുവാവും യുവതിയും തമ്മില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുന്നു. യാദൃച്ഛികമായി ഇവരുടെ ജാതകം കാണുവാനിടയായ പ്രധാന ജ്യോത്സ്യന്‍ ഈ വിവാഹത്തെ എതിര്‍ക്കുന്നു.എതിര്‍പ്പിന്റെ കാര്യം തിരക്കുന്ന മാതാപിതാക്കളോട് ഗത്യന്തരമില്ലാതെ ആ ഞെട്ടിക്കുന്ന രഹസ്യം ജ്യോത്സ്യന്‍ വെളിപ്പെടുത്തുന്നു.

ഇവര്‍ തമ്മില്‍ വിവാഹിതരായാല്‍, കൃത്യം ഏഴു ദിവസത്തിനുള്ളില്‍ അതായത് 168 മണിക്കൂറിനുള്ളില്‍ ആ പെണ്‍കുട്ടി വരനെ കൊല്ലും. നാളിതുവരെ പറഞ്ഞിട്ടുള്ള പ്രവചനങ്ങള്‍ ഒന്നും തെറ്റാത്ത ജ്യോത്സ്യന്റെ വാക്ക് മാതാപിതാക്കളെ അളവറ്റ ദു:ഖത്തിലാഴ്ത്തുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍ ഇരുവരും വിവാഹിതരാകുന്നു. വിവാഹശേഷമുള്ള ഭയപ്പെടുത്തുന്നതും, ആകാംക്ഷനിറഞ്ഞതുമായ ഏഴു ദിനരാത്രങ്ങളാണ് 168 അവേഴ്‌സ് എന്ന ചിത്രം. മനു മോഹിത്, സലില്‍ വാസുദേവ്, അഞ്ജുപ്രിയ, ശിവജി, വര്‍ഗീസ് മൊയലന്‍, സൗമ്യ, നീനാ കുറുപ്പ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related posts