ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; ഷോ​പ്പിം​ഗ് മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ്

 

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് ര​ണ്ട് ചെ​റു​പ്പ​ക്കാർ​ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്.

ഷോ​പ്പിം​ഗ് മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് ശേ​ഷം കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​ള​മ​ശേ​രി സി​ഐ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ൻ​സ്റ്റ്ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഷോ​പ്പിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു.

ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​പ്പോ​ൾ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.ഈ ​ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ളെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​വ​ച്ചും പി​ന്തു​ട​ർ​ന്നു.

സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി ന​ൽ​കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment