തെ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ല്‍ അ​​​ത് തി​​​രു​​​ത്ത​​​ണം, അ​​​ല്ലാ​​​തെ വാ​​​ദി​​​ക്കാ​​​നോ ജ​​​യി​​​ക്കാ​​​നോ നി​​​ല്‍​ക്ക​​​രു​​​ത്! ശ്യാ​​​മ​​​ള​​​യ്ക്കും സി​​​പി​​​എ​​​മ്മി​​​നു​​​മെ​​​തി​​​രെ ആ​​​ന്തൂ​​​ർ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍

ത​​​ളി​​​പ്പ​​​റ​​​മ്പ്: ബ​​​ക്ക​​​ള​​​ത്തെ പാ​​​ർ​​​ഥ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ മ​​​നം​​​നൊ​​​ന്ത് പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി സാ​​​ജ​​​ൻ പാ​​​റ​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​നി​​​ട​​​യാ​​​യ​​​ത് വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കെ ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കും സി​​​പി​​​എ​​​മ്മി​​​നു​​​മെ​​​തി​​​രെ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍.

പാ​​​ർ​​​ട്ടി​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ച​​​ർ​​​ച്ച​​​യാ​​​യ​​​തോ​​​ടെ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് പി​​​ൻ​​​വ​​​ലി​​​ച്ചു. സാ​​​ജ​​​ന്‍റെ മ​​​ര​​​ണ​​​ത്തെ തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ത്തി​​​ല്‍ ആ​​​ന്തൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ ആ​​​ടി​​​യു​​​ല​​​ഞ്ഞ​​​പ്പോ​​​ഴും പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ഒ​​​ഴി​​​ഞ്ഞു​​​നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​ ​​ഷാ​​​ജു ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

“തെ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ല്‍ അ​​​ത് തി​​​രു​​​ത്ത​​​ണം. അ​​​ല്ലാ​​​തെ വാ​​​ദി​​​ക്കാ​​​നോ ജ​​​യി​​​ക്കാ​​​നോ നി​​​ല്‍​ക്ക​​​രു​​​ത്. അ​​​ത് ഞാ​​​നാ​​​യാ​​​ലും ”…. എ​​​ന്ന വാ​​​ക്കു​​​ക​​​ള്‍ ഫേ​​​സ്ബു​​​ക്ക് പ്രൊ​​​ഫൈ​​​ല്‍ ചി​​​ത്ര​​​മാ​​​ക്കി​​​യാ​​​ണ് ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ച്ച​​​ത്.

Related posts