11 വർഷത്തിനുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ബോളിവുഡിലെ സൂപ്പർ സുന്ദരി കത്രീന കെയ്ഫും കണ്ടുമുട്ടി. പ്രമുഖ ജ്വല്ലറിയുടെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മമ്മൂട്ടിയും കത്രീനയും വന്നത്. ഐവി ശശി സംവിധാനം ചെയ്ത ബെൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും കത്രീനയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആഘോഷ പരിപാടിയിൽ മമ്മൂട്ടി എത്തുന്നുണ്ടെന്ന വിവരം കത്രീനയോട് പറഞ്ഞില്ല. മമ്മൂട്ടി എത്തിയപ്പോഴാണ് കത്രീന അറിയുന്നത്. മലയാളത്തിന്റെ മെഗാതാരത്തിന്റെ പ്രായം 11 വയസ് കുറഞ്ഞിട്ടുണ്ടെന്നാണ് കത്രീന മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് പലരും പുകഴ്ത്താറുണ്ട്. യുവതാരങ്ങളെപ്പോലും അന്പരപ്പെടുത്തുന്ന രീതിയിലാണ് മമ്മൂട്ടി തന്റെ ശരീര സൗന്ദര്യം നിലനിർത്തുന്നത്. ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിൽ താരം അതീവ ശ്രദ്ധാലുവാണ്. 66 വയസ്സു കഴിഞ്ഞെങ്കിലും മമ്മൂട്ടി ഇപ്പോഴും ചെറുപ്പമായി നിലനിൽക്കുന്നു. ബൽറാം വേഴ്സസ് താരാദാസ് കഴിഞ്ഞതോടെ മമ്മൂട്ടിയും കത്രീനയും അവരവരുടെ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കാണാൻ…
Read MoreDay: September 27, 2017
ബിഗ് ബജറ്റ് ചിത്രം! നറുക്ക് വീണത് ദിഷ പഠാണിക്ക്
ബോളിവുഡിലെ യുവസുന്ദരി ദിഷ പഠാണി തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം സംഘമിത്രയിൽ നായികയാകുന്നു. സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ്, തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസനെയാണ് ചിത്രത്തിലേക്ക് നായികയായി ആദ്യം പരിഗണിച്ചത്. ചിത്രത്തിനായി ശ്രുതി ഫോട്ടോഷൂട്ടിലും പങ്കെടുത്തു. കളരിപ്പയറ്റും കുതിര സവാരിയുമെല്ലാം പഠിക്കുകയും ചെയ്തു. എന്നാൽ ഇത്രയൊക്കെ ചിത്രത്തിനായി പ്രയാസപ്പെട്ട ശ്രുതി ചിത്രത്തിൽനിന്ന് പിൻമാറിയെന്ന വാർത്തയാണ് അടുത്തിടെ വന്നത്. ശ്രുതിയെ ചിത്രത്തിൽനിന്ന് ഒഴിവാക്കിയെന്ന് നിർമാതാക്കളും അതല്ല താൻ സ്വയം പിൻമാറിയതാണെന്ന് ശ്രുതിയും വ്യക്തമാക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ നായികയായ ശ്രുതിയെ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന തിരിച്ചറിവിൽ ശ്രുതിയെ ചിത്രത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് അറിയിച്ചത്എന്നാൽ, ചിത്രത്തിന്റെ തിരക്കഥ പോലും പൂർത്തിയായിട്ടില്ല. അതുകൊണ്ട് ചിത്രത്തിനായി രണ്ടു വർഷം നീക്കിവയ്ക്കാനാവില്ലെന്നു പറഞ്ഞ് താൻ സ്വയം പിന്മാറിയതാണെന്നു ശ്രുതിയും വെളിപ്പെടുത്തി. തുടർന്ന് പകരം…
Read Moreതരംഗം സൃഷ്ടിക്കാൻ! മമ്മൂട്ടിയും പൃഥ്വിയും വീണ്ടും
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പ്രേക്ഷകരുടെ മനംകവർന്ന ചിത്രമായിരുന്നു പോക്കിരിരാജ. ഈ ചിത്രത്തിന് ശേഷം തരംഗം സൃഷ്ടിക്കാൻ ഇരുതാരങ്ങളും ഒന്നിക്കുന്നുവെന്ന പുത്തൻ വാർത്തയാണ് ആരാധകർക്കായി എത്തുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാളിന് ഇത് സൂചിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ആശംസകൾ നേർന്നിരുന്നു. അതേസമയം സിനിമയുടെ കാര്യത്തിൽ ഏറെക്കുറെ വ്യക്തമായെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കഥാകൃത്തായി സംവിധാന രംഗത്തേക്ക് വന്ന സച്ചിയുടെ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. പൃഥ്വിരാജ് സിനിമയ്ക്ക് സമ്മതം അറിയിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഡേറ്റ് പ്രശ്നമാണ് ഇതിനു പിന്നിലെന്നാണു സൂചന.
Read Moreഅമ്പലക്കള്ളിയെ കൈയോടെ പിടികൂടി പൃഥിരാജ്..! ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്നവരുടെ മാല തട്ടിയെടുക്കുന്ന മാല ജ്യോതിയെന്നറിയപ്പെടുന്ന ജ്യോതിയെ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശിനി പിടിയിൽ. കോയന്പത്തൂർ കൃഷ്ണകോവിൽ തെരുവിൽ മാലജ്യോതി എന്നു വിളിക്കുന്ന ജ്യോതി (45)ആണ് പോലീസ് പിടിയിലായത്. ക്ഷേത്രങ്ങളിൽ ഉത്സവ സീസണ് ആകുന്പോൾ തമിഴ്നാട്ടിൽ നിന്നും ഒരുസംഘം മോഷ്ടാക്കൾ കേരളത്തിൽ എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. നവരാത്രി മഹോത്സവത്തോടു അനുബന്ധിച്ചു ചെന്തിട്ട അന്പലത്തിൽ ദർശനത്തിനു എത്തിയ തൊളിക്കോട്, പുനലൂരിലുള്ള രമാദേവിയുടെ ആറു പവൻ മാല ദർശനം നടത്തുന്നതിനിടെ പിടിച്ചു പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ക്ഷേത്ര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസുകാർ പിടികൂടിയത്. പ്രതിയ്ക്കു തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളജ്, പേട്ട, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിലും കൂടാതെ മറ്റു ജില്ലകളിലും കേരളത്തിനു പുറത്തു 50 ഓളം മോഷണം, പിടിച്ചുപറി കേസുകൾ നിലവിൽ ഉണ്ട്. തന്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ കെ.എൽ. സന്പത്ത്, എഎസ്ഐ സജീഷ്, വനിതാ…
Read Moreമാരിയുടെ രണ്ടാം ഭാഗം! ധനുഷിന്റെ വില്ലനായി ടൊവിനോ തോമസ്
മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് ധനുഷിന്റെ വില്ലനായി തമിഴിൽ എത്തുന്നു. ധനുഷ് നായകനായെത്തുന്ന മാരിയുടെ രണ്ടാംഭാഗത്തിലാണ് ടൊവിനോ വില്ലൻ വേഷമണിയുന്നത്. ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹനാണ് ഈ വിവരം പുറത്തുവിട്ടത്. ലോക്കൽ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ മാരിയുടെ രണ്ടാം ഭാഗം ഉടൻ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. മാരി2 വിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 2015ൽ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്ത് ഗായകനും മലയാളിയുമായ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. കാജൽ അഗർവാൾ, റോബോ ശങ്കർ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്.സെപ്റ്റംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രമായ തരംഗം ധനുഷാണ് നിർമിച്ചിരിക്കുന്നത്. അതേസമയം ടൊവിനോയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അഭിയുടെ അനുവും റിലീസിനൊരുങ്ങുകയാണ്.
Read Moreദിവസേന പ്രഭാതഭക്ഷണം പശുവിന്റെ ചാണകവും മൂത്രവും! പശുക്കളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത് ലക്ഷങ്ങള്‍; ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ജീവിതം പശുക്കള്‍ക്കൊപ്പമാക്കിയ ഇന്ത്യക്കാരന്റെ കഥ
പശുവിനെയോ മൃഗങ്ങളെയോ സ്നേഹത്തോടെ വളര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ അത് ഭാര്യയേയും മക്കളേയും കുടുംബത്തെയും ഉപേക്ഷിച്ചുകൊണ്ടാണെങ്കിലോ. അഹമ്മദാബാദ് സ്വദേശിയായ വിയജ് പര്‍സാന എന്ന നാല്പത്തിനാലുകാരന് ഇത്തരത്തിലൊരാളാണ്. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ജീവിതം പശുക്കള്‍ക്കൊപ്പമാക്കിയ ഇന്ത്യക്കാരന്റെ കഥ ഏറ്റെടുത്തിരിക്കുകയാണ് ലോക മാധ്യമങ്ങള്‍. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പശുക്കളെ കുളിപ്പിച്ചും തീറ്റിച്ചും അവയ്ക്കൊപ്പം ഉറങ്ങിയും ജീവിതം കഴിച്ചു കൂട്ടുകയാണ് വിജയ്. പലപ്പോഴും ഇയാളുടെ ഭക്ഷണം ഗോമൂത്രവും ചാണകവുമാണെന്നും ഇത് തന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു. നഗരത്തില്‍ സ്വന്തമായി 22 ജിമ്മുകള്‍ ഉള്ള ഇയാള്‍ ജോലിക്ക് പോകും മുമ്പ് ദിവസവും രാവിലെയുള്ള പ്രഭാത ഭക്ഷണവും പശുവിന്റെ ചാണകവും ഗോമൂത്രവുമാണ്. ഗോമൂത്രം മാത്രം കുടിച്ച് 22 ദിവസം താന്‍ ജീവിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ സ്വന്തം കുടുംബം ഉപേക്ഷിച്ച് ആശ്രമം സ്ഥാപിച്ച്…
Read Moreഇന്ത്യയില്‍ നിന്ന് തക്കാളി വേണ്ട: പാകിസ്താനില്‍ തക്കാളി കിലോക്ക് 300 രൂപ!
ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു. ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിതരണം നിലക്കാനിടയാക്കിയത്. സിന്ദ് പ്രവിശ്യകളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ഇപ്പോള്‍ തക്കാളിയും ഉള്ളിയും രാജ്യത്തിന്റെ വിവിധ വിപണികളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി പച്ചക്കറികള്‍ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികള്‍ പറയുന്നു. 132 മുതല്‍ 140 രൂപ വരെ മാത്രമെ…
Read Moreതെറ്റുചെയ്യാൻ കൂട്ടുനിന്നാലും അകത്താകും..! പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ കൂട്ടുകാരനെ സഹായിച്ച രജിനെ അറസ്റ്റു ചെയ്തു
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ സഹായി അറസ്റ്റിൽ. കന്യാകുമാരി, പളുകൽ വില്ലേജിൽ പുല്ലുവിള പുത്തൻവീട്ടിൽ രജിൻ (26) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതിയായ അജീഷ് പ്രണയം നടിച്ച് വശീകരിക്കുകയും തുടർന്ന് കൊല്ലത്ത് കൊണ്ടു പോവുകയും അവിടെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വാഹനം തരപ്പെടുത്തുകയും വാഹനം ഓടിക്കുകയും ചെയ്തത് രജിനാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. മറ്റ് പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ പ്രതി തമിഴ് നാട്ടിലേക്ക് കടക്കുകയും അവിടെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താസിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ചെക്കും മൂടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ ,പാറശാല സിഐ ബിനു പാറശാല എസ്ഐ…
Read Moreദീപികയുടെ പത്മാവതിക്കു നേരേ പ്രതിഷേധം; പോസ്റ്റർ കത്തിച്ചു
ദീപിക പദുകോണ്‍ നായികയാകുന്ന സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റർ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കർണ്ണി സേനയാണ് അക്രമത്തിന് പിന്നിൽ. രാജ്മന്ദിർ സിനിമ ഹാളിന് പുറത്ത് ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രണ്ടു ദിവസം മുന്‍പാണ് പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും റവൽ രത്തൻ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നിൽ ചിത്രം പ്രദർശിപ്പിച്ചാൽ മാത്രമെ രാജസ്ഥാനിൽ പത്മാവതി റിലീസ് ചെയ്യാൻ സമ്മതിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. റിലീസ് ചെയ്യുന്നതിന് മുന്‍പായി ചിത്രം ഞങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുമെന്ന് ബൻസാലി ഞങ്ങൾക്ക് വാക്കുതന്നതാണ്, പക്ഷെ ഈ നിമിഷം വരെ അതുണ്ടായില്ല, എന്നാൽ പോസ്റ്ററുകൾ പുറത്തിറങ്ങി- കർണി സേന ജയ്പൂർ ജില്ലാ പ്രസിഡന്റ് നാരായണൻ ദിവ്രല പറഞ്ഞു.ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി…
Read Moreബിക്കിനി ചിത്രം: ചുട്ടമറുപടിയുമായി തപ്സി
ബോളിവുഡ് സുന്ദരി തപ്സി പന്നുവിന്റെ ഹോട്ട് ബിക്കിനി ചിത്രത്തെക്കുറിച്ചാണ് ബോളിവുഡിലും ഇങ്ങു തെന്നിന്ത്യയിലും സംസാരവിഷയം. ജുഡ്വ 2 എന്ന പുതിയ ചിത്രത്തിലാണ് ബീച്ചിൽ ബിക്കിനി ധരിച്ച് തപ്സി പ്രേക്ഷകരുടെ കണ്ണും ഹൃദയവും കവർന്നത്. എന്നാൽ ബിക്കിനി ധരിച്ചതിന്റെ വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് നടി. ചിത്രത്തിലെ മറ്റൊരു നായിക കൂടിയായ ജാക്വലിൻ ഫെർണാണ്ടസിനോട് പിടിച്ചുനിൽക്കാൻ വേണ്ടിയാണ് താരം ഈ സാഹസം കാട്ടിയത്. ബിക്കിനിയിലെത്തിയ തന്നെ തന്റെ ആരാധകർ എങ്ങനെ സ്വീകരിക്കുമെന്ന് ഭയം ഉണ്ടെന്നും താരം പറയുന്നു.അതേസമയം ബിക്കിനി ധരിക്കാൻ യോജിച്ചൊരു ശരീരം നിങ്ങൾക്കുണ്ടെങ്കിൽ… ബിക്കിനി ധരിച്ചശേഷം നിങ്ങൾക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കിൽ… പിന്നെ ധരിക്കുന്നതിൽ യാതൊരു തെറ്റും താൻ കാണുന്നില്ലെന്നും തപ്സി അഭിപ്രായപ്പെട്ടു. താൻ ഒഴിവ് വേളകളിൽ ബീച്ചിൽ ബിക്കിനി ധരിച്ചുപോകാറുണ്ടെന്നും താരം തുറന്നു പറഞ്ഞു.ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചുവെന്നാരോപിച്ച് തപ്സിയെ വിമർശിച്ചും നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ട്രോളുകൾക്ക്…
Read More