ദീ​പി​ക​യു​ടെ പ​ത്മാ​വ​തി​ക്കു നേ​രേ പ്ര​തി​ഷേ​ധം; പോസ്റ്റർ കത്തിച്ചു

ദീ​പി​ക പ​ദു​കോ​ണ്‍ നാ​യി​ക​യാ​കു​ന്ന സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്ര​മാ​യ പ​ത്മാ​വ​തി​യു​ടെ പോ​സ്റ്റ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. ശ്രീ ​ര​ജ​പു​ത്ര ക​ർ​ണ്ണി സേ​ന​യാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ. രാ​ജ്മ​ന്ദി​ർ സി​നി​മ ഹാ​ളി​ന് പു​റ​ത്ത് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.ര​ണ്ടു ദി​വ​സം മു​ന്പാ​ണ് പ​ത്മാ​വ​തി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

റാ​ണി പ​ത്മി​നി​യും അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റ​വ​ൽ ര​ത്ത​ൻ സിം​ഗും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ത്തി​ന് നേ​ര​ത്തെ ത​ന്നെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.ആ​ദ്യം ര​ജ​പു​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്നി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മാ​ത്ര​മെ രാ​ജ​സ്ഥാ​നി​ൽ പ​ത്മാ​വ​തി റി​ലീ​സ് ചെ​യ്യാ​ൻ സ​മ്മ​തി​ക്കൂ എ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മു​ന്ന​റി​യി​പ്പ്. റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്പാ​യി ചി​ത്രം ഞ​ങ്ങ​ളു​ടെ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ബ​ൻ​സാ​ലി ഞ​ങ്ങ​ൾ​ക്ക് വാ​ക്കു​ത​ന്ന​താ​ണ്, പ​ക്ഷെ ഈ ​നി​മി​ഷം വ​രെ അ​തു​ണ്ടാ​യി​ല്ല,

എ​ന്നാ​ൽ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി- ക​ർ​ണി സേ​ന ജ​യ്പൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ ദി​വ്ര​ല പ​റ​ഞ്ഞു.ചി​ത്രം ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ക​യോ ര​ജ​പു​ത്ര, ഹി​ന്ദു സ​മു​ദാ​യ​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്നു​റ​പ്പ് വ​രു​ത്തി​യാ​ൽ മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് പ​ത്മാ​വ​തി റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Related posts